ടാറ്റ ടിയാഗോ ഇലക്ട്രിക് പതിപ്പെത്തി; വില 8.49 ലക്ഷം മുതല്‍
ടിയാഗോയുടെ ഇവി (Tiago EV) പതിപ്പ് അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ് (Tata). 8.49 ലക്ഷം രൂപ മുതല്‍ 11.79 ലക്ഷം രൂപവരെയാണ് വിവിധ വേരിയന്റുകളുടെ എക്‌സ് ഷോറൂം വില. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാവുന്ന ഇലക്ട്രിക് കാറാണ് ടിയാഗോ.
പ്രാരംഭ വിലയായ 8.49 ലക്ഷം, ആദ്യത്തെ 10,000 ബുക്കിംഗുകള്‍ക്കാവും ലഭിക്കുക. 2,000 യൂണീറ്റുകള്‍ നിലവിലെ നെക്‌സോണ്‍ ഇവി ഉടമകള്‍ക്കായി റിസര്‍വ് ചെയ്തിട്ടുണ്ട്. പെട്രോള്‍ മോഡലിനെക്കാള്‍ 3.1 ലക്ഷം രൂപ അധികമാണ് ടിയാഗോ ഇലക്ട്രിക്കിന്
എക്‌സ്ഇ, എക്‌സ്ടി, എക്‌സ് സി+, എക്‌സ് സി+ ടെക്ക് ലക്‌സ് എന്നിങ്ങനെ വേരിയന്റുകളിലായി 19.2 KWh , 24 KWh ബാറ്ററികളാണ് ടിയാഗോയ്ക്ക് ടാറ്റ നല്‍കിയിരിക്കുന്നത്. 250 കിലോമീറ്ററാണ് 19.2 KWh ബാറ്ററിയില്‍ വാഹനത്തിന് ടാറ്റ അവകാശപ്പെടുന്ന റേഞ്ച്. 24 KWh മോഡലിന് 315 കിലോമീറ്ററാണ് റേഞ്ച്. 57 മിനിട്ട്‌കൊണ്ട് ബാറ്ററി 10-80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. ബാറ്ററിക്കും മോട്ടറിനും 8 വര്‍ഷം അല്ലെങ്കില്‍ 1,60,000 കി.മീറ്ററിന്റെ വാറന്റിയും ടാറ്റ നല്‍കുന്നുണ്ട്.
ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ക്രൂയിസ് കണ്‍ട്രോള്‍, സീറ്റ് ബെലല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, എബിഎസ് തുടങ്ങിയ ഫീച്ചറുകള്‍ ടിയാഗോ ഇവിയില്‍ ടാറ്റ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നിലവില്‍ ഈ വില നിലവാരത്തില്‍ എതിരാളികളില്ല എന്നതും ടാറ്റ ടിയാഗോയുടെ പ്രത്യേകതയാണ്.