വാട്‌സാപ്പിന്റെ ഏറ്റവും പുതിയ 3 കിടിലന്‍ ഫീച്ചറുകള്‍ ഇവയാണ്; ഉപയോഗിക്കാം ഈസിയായി

വാട്‌സാപ്പിലൂടെ ജോലിയും ജീവിതവും എളുപ്പമാക്കാനുള്ള നിരവധി ഫീച്ചറുകളാണ് ഈ കോവിഡ് കാലത്ത് ഫെയ്‌സ്ബുക്ക് കമ്പനി തങ്ങളുടെ ആപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. ഇപ്പോഴിതാ വ്യത്യസ്ത ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഡിവൈസ് മാറിയാലും നിങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ടിലെ ചാറ്റ് ഹിസ്റ്ററി നഷ്ടമാകാത്തതരത്തില്‍ ക്രമീകരണങ്ങള്‍ വരുത്തിയിരിക്കുകയാണ് വാട്‌സാപ്പ്.

മാത്രമല്ല മറ്റ് രണ്ട് ഫീച്ചറുകള്‍ കൂടി ഉപയോക്താക്കള്‍ക്കായി വാട്‌സാപ്പ് ചേര്‍ത്തിട്ടുണ്ട്. ഏറ്റവും പുതിയ വാട്‌സാപ്പ് ഫീച്ചറുകള്‍ കാണാം എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും നോക്കാം.
ആന്‍ഡ്രോയ്ഡില്‍ നിന്നും ഐഓഎസിലേക്കും തിരച്ചും ചാറ്റുകള്‍
വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ മാറ്റുമ്പോള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ചാറ്റ് ഹിസ്റ്ററി കൈമാറാന്‍ അനുവദിക്കുന്ന പുതിയ സവിശേഷതയാണ് ഏറ്റവും പുതുതായി വാട്‌സാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഫോണുകള്‍ വരുമ്പോള്‍ പലരും വാട്‌സാപ്പ് മാറ്റുമ്പോള്‍ പഴയ ചാറ്റുകള്‍ നഷ്ടപ്പെടുന്നത് വലിയ അലോസരം സൃഷ്ടിച്ചിരുന്നു. ഇത്തരത്തില്‍, ഉപയോക്താക്കള്‍ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ മാറാന്‍ തീരുമാനിക്കുകയാണെങ്കില്‍, വോയ്സ് നോട്ടുകള്‍, ഫോട്ടോകള്‍, സംഭാഷണങ്ങള്‍, വീഡിയോ എന്നിവയുള്‍പ്പെടെ മുഴുവന്‍ വാട്‌സാപ്പ് ചാറ്റ് ഹിസ്റ്ററിയും നീക്കാനുള്ള സൗകര്യം അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
തുടക്കത്തില്‍ ആന്‍ഡ്രോയ്ഡിലും സാംസംഗിന്റെ ഗ്യാലക്സി സ്മാര്‍ട്ട്ഫോണുകളിലുമാണ് ഈ സൗകര്യം ആരംഭിച്ചിട്ടുള്ളത്. ഉപയോക്താക്കള്‍ക്ക് അവരുടെ വാട്‌സാപ്പ് ഹിസ്റ്ററി വിവിധ ഒഎസുകളിലേക്ക് ഷിഫ്റ്റ് ചെയ്യുന്നതിനു പുതിയ വാട്‌സാപ്പ് പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നത് നിര്‍ബന്ധമാണ്.
വ്യൂ വണ്‍സ്
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ സ്‌നാപ്ചാറ്റിനെ പിന്തുടര്‍ന്ന് സ്വീകര്‍ത്താവിനെ ഫോട്ടോകളും വീഡിയോകളും ഒരിക്കല്‍ മാത്രം കാണാന്‍ അനുവദിക്കുന്ന സവിശേഷത അവതരിപ്പിച്ച് വാട്‌സാപ്പ്. ഫെയ്്‌സ്ബുക്കിന് കീഴിലുള്ള ഇന്‍സ്റ്റാഗ്രാം മുമ്പേ ഇത് അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒറ്റത്തവണ കാണുന്ന ഫോട്ടോകള്‍ സ്‌ക്രീന്‍ ഷോട്ട് എടുത്തിട്ടുണ്ടെങ്കില്‍ കാണാന്‍ കഴിയും. വാട്‌സാപ്പില്‍ ഇതില്ല എന്നതാണ് ചെറിയ പോരായ്മ. എന്നിരുന്നാലും അയയ്ക്കുന്ന ആളിന്റെയോ സ്വീകരിക്കുന്ന ആളിന്റെയോ ഗ്യാലറിയില്‍ അയക്കുന്ന വ്യൂവണ്‍സ്' മീഡിയ സേവ് ചെയ്യപ്പെടുന്നില്ല എന്നത് ഉപകാരമാണ്.
അറ്റാച്ച് ബട്ടന്‍ ഓണ്‍ ചെയ്ത് ഫോട്ടോയോ വീഡിയോയോ എടുത്ത് അയയ്ക്കും മുമ്പ് 1 എന്നെഴുതിയ വ്യൂ വണ്‍സ് ഓപ്ഷന്‍ ടാപ് ചെയ്താല്‍ വ്യൂ വണ്‍സ് എന്ന ഓപ്ഷന്‍ ഓണാകും. ലൈവ് ആയി വാട്‌സാപ്പ് ക്്യാമറയിലൂടെ ഫോട്ടോ എടുത്താലും വീഡിയോ എടുത്താലും ഇതേ സംവിധാനം അയയ്്ക്കും മുമ്പ് ചെയ്താല്‍ ഒറ്റത്തവണ മാത്രം കണ്ട് അവ ഫോണില്‍ നിന്നും മാഞ്ഞ് പേകുന്നു.
ജോയിനബ്ള്‍ കോള്‍സ്
ഗ്രൂപ്പ് കോളുകള്‍ മിസ് ചെയ്താലും ഗ്രൂപ്പിലെ അംഗങ്ങള്‍ സംസാരിച്ച് കഴിയുന്നതിനു മുന്നേ നിങ്ങള്‍ക്ക് അവരുമായി ജോയിന്‍ ചെയ്യാവുന്ന തരത്തില്‍ ബട്ടണ്‍ ലൈവ് ആയി നില്‍ക്കുന്നതാണ് ഈ സൗകര്യം. മുമ്പ് ആരെങ്കിലും ഓഡിയോ അല്ലെങ്കില്‍ വീഡിയോ ഗ്രൂപ്പ് കോളിനായി നിങ്ങളെ വിളിക്കാന്‍ ശ്രമിക്കുകയും നിങ്ങള്‍ ആ കോള്‍ മിസ് ചെയ്യുകയും ചെയ്താല്‍ മിസ്ഡ് കോള്‍ എന്ന നിലയിലായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
ഇപ്പോള്‍ ഗ്രൂപ്പ് കോളുകള്‍ അവസാനിക്കും മുമ്പ് എപ്പോള്‍ വേണമെങ്കിലും ജോയിന്‍ ചെയ്യാവുന്ന നിലയിലാണ് അവ കാണുന്നത്.
അതായത് ഒരു മീറ്റിംഗില്‍ നിങ്ങള്‍ ക്ഷണിക്കപ്പെട്ട് സമയത്തിനെത്തിയില്ലെങ്കിലും ആ മീറ്റിംഗ് റൂമിലേക്ക് കയറും പോലെ സൂമില്‍ ഒക്കെ ഉള്ളത് പോലെ വാട്‌സാപ്പിലും സാധ്യമാകും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it