പകര്‍പ്പവകാശത്തിന് ഭീഷണി; ചാറ്റ്ജിപിടിയെ നിയന്ത്രിക്കണമെന്ന ആവശ്യം ജര്‍മ്മനിയില്‍ ശക്തം

ചാറ്റ്ജിപിടി പകര്‍പ്പവകാശത്തിന് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി ജര്‍മ്മനിയില്‍ നിയമങ്ങളുടെ കരട് തയ്യാറാക്കാന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ട് എഴുത്തുകാരുടെ സംഘടന. 1,40,000 ല്‍ അധികം എഴുത്തുകാരെയും അവതാരകരെയും പ്രതിനിധീകരിക്കുന്ന 42 ജര്‍മ്മന്‍ സംഘടനകളും ട്രേഡ് യൂണിയനുകളും ചേര്‍ന്നാണ് ആവശ്യം ഉന്നയിച്ചത്.

ആശങ്കകള്‍ വര്‍ധിക്കുന്നു

മനുഷ്യരെ അനുകരിക്കാനും പ്രോംപ്റ്റുകളെ അടിസ്ഥാനമാക്കി എഴുത്തുകളും ചിത്രങ്ങളും സൃഷ്ടിക്കാനും കഴിയുന്ന ചാറ്റ്ജിപിടി പോലുള്ള നിര്‍മിത ബുദ്ധിയെ (AI) കുറിച്ചുള്ള ആശങ്ക വര്‍ധിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സംഘടനകള്‍ യൂറോപ്യന്‍ യൂണിയനുമായി പങ്കുവച്ചു.

ദാതാക്കള്‍ ബാധ്യസ്ഥര്‍

എഐ ഉപയോഗിച്ച് സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വ്യക്തിഗത അവകാശങ്ങളുടെയും പകര്‍പ്പവകാശങ്ങളുടെയും ലംഘനം, തെറ്റായ വിവരങ്ങള്‍ അല്ലെങ്കില്‍ വിവേചനം എന്നിവ ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ഇത്തരത്തില്‍ സംഭവിച്ചാല്‍ ഈ സാങ്കേതികവിദ്യയുടെ ദാതാക്കള്‍ ബാധ്യസ്ഥരായിരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it