മെറ്റയും ആപ്പിളും ഇന്ത്യന്‍ ടെക് കമ്പനികളും തമ്മിലെന്ത്?

ടെക് കമ്പനികളെപ്പറ്റി യുഎസ് വിപണിയിലെ കാഴ്ചപ്പാട് മാറി വരുന്നുണ്ട്. ടെക് ഓഹരികളിലെ വലിയ വില്‍പന സമ്മര്‍ദം ഒന്ന് കുറഞ്ഞു. ഇന്നലെ നാസ്ഡാക് കൂടുതല്‍ സമയവും നേട്ടത്തിലായിരുന്നു. നേരിയ പോയിന്റുകള്‍ക്കാണു നഷ്ടത്തിലായത്.

2021-ല്‍ സൂചികയ്ക്കുണ്ടായ നേട്ടമെല്ലാം നഷ്ടപ്പെടുത്തിയ നാസ്ഡാക് സൂചിക ഇനി ഉയര്‍ച്ചയിലാകുമെന്നാണു പ്രതീക്ഷ. മൈക്രോസോഫ്റ്റിന്റെ റിസല്‍ട്ട് മികച്ചതായിരുന്നു.
വ്യാപാര സമയത്തിനു ശേഷം വന്ന ഫെയ്‌സ്ബുക്കിന്റെ (മെറ്റാ പ്ലാറ്റ്‌ഫോംസ്) റിസല്‍ട്ട് നല്ല വളര്‍ച്ചയും ലാഭവും കാണിക്കുന്നതായി. തുടര്‍ന്നുള്ള വ്യാപാരത്തില്‍ ഫെയ്‌സ് ബുക്ക് കുതിച്ചു കയറി. അതിന്റെ ഉണര്‍വ് ഇന്നത്തെ വ്യാപാരത്തില്‍ പ്രതീക്ഷിക്കാം. ആപ്പിള്‍ റിസള്‍ട്ട് ഇന്നുണ്ടാകും. ഇന്നലെ ആപ്പിള്‍ ഓഹരി കയറി.
ഇന്ത്യയിലും വിദേശ നിക്ഷേപകരും ഫണ്ടുകളും ടെക് കമ്പനികളെ ഉപേക്ഷിക്കാന്‍ ഉത്സാഹിക്കുകയായിരുന്നു. ആ നീക്കം ഇനി മാറിയേക്കാമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.


Related Articles
Next Story
Videos
Share it