ഇന്‍ഷുറന്‍സും പെന്‍ഷനും വാട്‌സാപ്പിലൂടെ; പുതിയ പദ്ധതി ഒരുങ്ങുന്നു

യുപിഐ സേവനത്തിനു പിന്നാലെ മെക്രോ ഇന്‍ഷുറന്‍സും പെന്‍ഷന്‍ പദ്ധതികളും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് വാട്‌സാപ്പ്. ഈ വര്‍ഷാവസാനത്തോടെ വാട്‌സാപ്പ് വഴി മിതമായ നിരക്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഫെയ്‌സ്ബുക്ക് ഫ്യൂവല്‍ ഫോര്‍ ഇന്ത്യ 2020 പരിപാടിയില്‍ വാട്സാപ്പ് ഇന്ത്യ ഹെഡ് അഭിജിത് ബോസ് അറിയിച്ചു. മിതമായ നിരക്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി വാട്‌സാപ്പ് എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സുമായി കരാറിലേര്‍പ്പെടും.

കോവിഡ് പോലൊരു പകര്‍ച്ചവ്യാധി സമയത്തെ അപ്രതീക്ഷിക്കാത്ത ചെലവുകളില്‍ നിന്ന് രക്ഷിക്കാനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും ഈ ഇന്‍ഷുറന്‍സുകള്‍ക്ക് കഴിയുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് എളുപ്പത്തില്‍ ലഭ്യമാക്കുന്നതാണ് സംബന്ധിച്ചുള്ള രാജ്യത്തിന്റെ പദ്ധതിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ വാട്‌സാപ്പ് സാഹചര്യമൊരുക്കുകയുമാണ്.
എഫ്ബി മെസഞ്ചര്‍ പ്ലാറ്റ്‌ഫോം ഉപഭോക്തൃ അധിഷ്ടിത സേവനങ്ങള്‍ കൊണ്ടുവരാനും ഇടയുണ്ട്. സേവിംഗ്‌സ്, റിട്ടയര്‍മെന്റ് സ്‌കീമുകള്‍ക്കായി മെസഞ്ചര്‍ പ്ലാറ്റ്‌ഫോം തയ്യാറായേക്കും. ഇത് എച്ച്ഡിഎഫ്‌സി പെന്‍ഷന്‍, പിന്‍ബോക്‌സ് സൊല്യൂഷന്‍സ് എന്നിവയുടെ പങ്കാളിത്തത്തോടെ ചെയ്യാനാണ് കമ്പനിയുടെ പദ്ധതി. വാട്‌സാപ്പ് ഉപയോക്താക്കളില്‍ 20 ദശലക്ഷത്തോളം പേര്‍ക്ക് ഇപ്പോള്‍ തന്നെ യുപിഐ സേവനം ലഭ്യമാണ്.
യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സംവിധാനം കൈകാര്യം ചെയ്യുന്നതിനും വിപുലീകരിക്കുന്നതിനുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ മൂന്ന് ബാങ്കുകളുമായി വാട്സാപ്പ് കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഐസിഐസിഐ ബാങ്കും വാട്‌സാപ്പിനൊപ്പം പേയ്‌മെന്റ് സംവിധാനങ്ങള്‍ സജ്ജമാക്കുന്നത് മുതല്‍ ഉണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it