വാട്‌സ്ആപ്പ് അക്കൗണ്ട് ഇനി ഒരേസമയം 4 ഫോണില്‍ തുറക്കാം

ഒരു വാട്‌സ്ആപ്പ് അക്കൗണ്ട് വൈകാതെ ഇനി ഒരേസമയം 4 മൊബൈല്‍ഫോണുകളില്‍ ഉപയോഗിക്കാം. നിലവില്‍ ഒരേസമയം ഒറ്റ ഫോണിലേ ഒരു വാട്‌സ്ആപ്പ് അക്കൗണ്ട് പ്രവര്‍ത്തിക്കൂ. എന്നാല്‍, ഡെസ്‌ക് ടോപ്പിലോ (വാട്‌സ്ആപ്പ് വെബ്) ടാബിലോ മൊബൈലിനെ കൂടാതെ പ്രവര്‍ത്തിപ്പിക്കാം. പക്ഷേ, ഒന്നിലധികം ഫോണുകളില്‍ ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ ആദ്യ ഫോണില്‍ നിന്ന് ലോഗ് ഔട്ട് ആകും.

അടുത്തയാഴ്ചയോടെ ഈ പോരായ്മ മറികടന്ന്, ഒരേസമയം നാല് ഫോണുകളില്‍ ഒറ്റ വാട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാവുന്ന സേവനം ലഭ്യമാക്കുമെന്ന് മാതൃകമ്പനിയായ ഫേസ്ബുക്കിന്റെ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയത്. പ്രധാന ഫോണിലെ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ (ലിങ്ക് എ ഡിവൈസ് ഓപ്ഷന്‍) ഒ.ടി.പി വഴിയോ ആകും മറ്റ് ഫോണുകളിലും ലോഗിന്‍ ചെയ്യാനാവുക.
കൂടുതല്‍ നേട്ടം ബിസിനസുകള്‍ക്ക്
ഒന്നിലധികം സംരംഭകരോ ജീവനക്കാരോ ഉള്ള ബിസിനസുകള്‍ക്കാകും ഈ സൗകര്യം കൂടുതല്‍ നേട്ടമാവുക. സ്ഥാപനത്തിന്റെ വാട്‌സ്ആപ്പ് അക്കൗണ്ട് 4 ഫോണുകളില്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കാമെന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് അപ്‌ഡേറ്റുകള്‍ ഒരേസമയം അറിയാന്‍ കഴിയും.
Related Articles
Next Story
Videos
Share it