ഷവോമിയുടെ പുതിയ ഫോണ്‍ നാളെ ഇന്ത്യന്‍ വിപണിയില്‍

ഷവോമിയുടെ മൂന്നാമത്തെ ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ട്ഫോണ്‍ മി എ 3 നാളെ (ബുധന്‍) ഇന്ത്യന്‍ വിപണിയിലെത്തും. കഴിഞ്ഞ മാസം സ്പെയിനിലെ ബാഴ്സലോണയിലാണ് ചൈനീസ് കമ്പനി എംഐ എ 3 യെ ആദ്യമായി ലോകത്തിനു പരിചയപ്പെടുത്തിയത്.

അവതരിപ്പിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പു തന്നെ മി എ 3 യുടെ വില ആമസോണ്‍ ഇന്ത്യ വെളിപ്പെടുത്തിയിരുന്നു. 4 ജിബി റാമുള്ള 64 ജിബി വേരിയന്റിന് 14,999 രൂപയും 6 ജിബി റാമുള്ള 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,499 രൂപയും ആണ് വില. മൂന്ന് കളര്‍ ഓപ്ഷനുകള്‍ ഉണ്ട്.

Read More: മികവില്‍ മുന്നിട്ടു തന്നെ; 20,000 രൂപയിൽ താഴെയുള്ള 5 സ്മാര്‍ട്ട് ഫോണുകള്‍

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it