കേരളത്തില്‍ നിന്നും കശ്മിരിലേക്കൊരു ട്രെയിന്‍ യാത്ര; ഇപ്പോള്‍ ബുക്ക് ചെയ്യാം

680 പേരെ ഉള്‍ക്കൊള്ളുന്നതാണ് ട്രെയിന്‍

ദക്ഷിണേന്ത്യന്‍ സഞ്ചാരികളെ കശ്മിര്‍ സൗന്ദര്യം കാണിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ഇന്ത്യന്‍ റെയില്‍വേയുടെ ടൂറിസ്റ്റ് ട്രെയിനായ ഉല റെയിലാണ് 17ന് മധുരയില്‍ നിന്ന് പുറപ്പെടുന്നത്. അന്നുതന്നെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ ട്രെയിനെത്തും.

നിരക്കുകള്‍ ഇങ്ങനെ

ടൂറിസം മന്ത്രാലയത്തിന്റെ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ടൈംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് യാത്ര സംഘടിപ്പിക്കുന്നത്. www.railtourism.com വഴിയോ 8956500600 എന്ന നമ്പര്‍ വഴിയോ സീറ്റ് ബുക്ക് ചെയ്യാം. 16 ദിവസത്തെ യാത്രയില്‍ മുഴുവന്‍ സൗകര്യങ്ങളും ഒരുക്കുന്നത് ട്രാവല്‍ ടൈംസാണ്. എ.സി, സ്ലീപ്പര്‍ കോച്ചുകളില്‍ ബുക്ക് ചെയ്യാം. 38,000 മുതല്‍ 57,876 വരെയാണ് നിരക്ക്. 680 പേരെ ഉള്‍ക്കൊള്ളുന്നതാണ് ട്രെയിന്‍.

ഇതാണ് പാക്കേജ്

ദക്ഷിണേന്ത്യന്‍ ഭക്ഷണം, ഏഴുദിവസം ഹോട്ടല്‍ താമസം, കാഴ്ചകാണാനുള്ള വാഹന സൗകര്യം, മലയാളി ടൂര്‍ മാനേജര്‍, കോച്ച് സെക്യൂരിറ്റി ട്രാവല്‍ ഇന്‍ഷുറന്‍സ് എന്നിവയടക്കമാണ് പാക്കേജ്. കംഫര്‍ട്ട്, ഇക്കോണമി, ബഡ്ജറ്റ് എന്നീ വിഭാഗങ്ങള്‍ ബുക്ക് ചെയ്യാം.

Related Articles
Next Story
Videos
Share it