ഹോട്ടല്‍, റെസ്‌റ്റോറന്റ് ഫീസ് കുറച്ച് അബൂദബി; ടൂറിസത്തിന് കുതിപ്പാകും

ടൂറിസം, സാംസ്‌കാരിക മേഖലകളില്‍ ആഗോള ഹബ്ബാകാൻ ലക്ഷ്യമിട്ട് ഹോട്ടല്‍, റെസ്‌റ്റോറന്റുകള്‍ക്കും അതിഥികള്‍ക്കുംമേല്‍ ഈടാക്കുന്ന ഫീസ് വെട്ടിക്കുറച്ച് യു.എ.ഇയുടെ തലസ്ഥാനമായ അബൂദബിയുടെ ഭരണകൂടം. സെപ്റ്റംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുംവിധം അബൂദബിയിലെ ടൂറിസം, സാംസ്‌കാരിക വകുപ്പാണ് (DCT Abu Dhabi) വിവിധ ഫീസ് നിരക്കുകള്‍ വെട്ടിക്കുറച്ചത്.

പുതുക്കിയ നിരക്കുകള്‍
ഹോട്ടല്‍ മുറികൾക്ക് ഈടാക്കിയിരുന്ന ഒരു രാത്രിക്ക് 15 ദിര്‍ഹം (ഏകദേശം 340 രൂപ) എന്ന മുനിസിപ്പാലിറ്റി ഫീസ് നിറുത്തലാക്കി. അഥിതികളില്‍ നിന്ന് 6 ശതമാനം ടൂറിസം ഫീ ഈടാക്കുന്നത് 4 ശതമാനമായി കുറച്ചു. ഹോട്ടല്‍ റെസ്‌റ്റോറന്റുകള്‍ക്കുള്ള ഫീസും 6ല്‍ നിന്ന് 4 ശതമാനമാക്കി. അതേസമയം, അഥിതികള്‍ക്ക് നല്‍കുന്ന ബില്ലിന്മേല്‍ (Invoice) ഈടാക്കുന്ന 4 ശതമാനം മുനിസിപ്പാലിറ്റി ഫീസ് മാറ്റമില്ലാതെ തുടരും.
രണ്ടരക്കോടി സഞ്ചാരികള്‍
ഈ വര്‍ഷം രണ്ടരക്കോടിയോളം വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് അബൂദബി ഭരണകൂടം സര്‍ക്കാര്‍ ഫീസ് നിരക്കുകളില്‍ ഇളവുകള്‍ അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളെടുക്കുന്നത്. യൂറോപ്യന്‍ സഞ്ചാരികളെ ലക്ഷ്യമിട്ട് എയര്‍ ഫ്രാന്‍സ്-കെ.എല്‍.എല്ലുമായി ധാരണാപത്രവും ഒപ്പുവച്ചിരുന്നു. പാരീസില്‍ നിന്ന് അബൂദാബിയിലേക്കും തിരിച്ചും പ്രതിദിന വിമാന സര്‍വീസുകളാണ് ലക്ഷ്യം.
Related Articles
Next Story
Videos
Share it