ട്രെയ്ന്‍ എത്തുന്ന സ്‌റ്റേഷന്‍ ആകും മുൻപേ അറിയിപ്പെത്തും, ഇത് മികച്ചൊരു യാത്രാസഹായി

ട്രെയ്‌നുകളെല്ലാം, മെമു ഉള്‍പ്പെടെ ഉള്ളവ പൂര്‍ണ സര്‍വീസുകളുമായി തിരികെ എത്തുകയാണ്. യാത്രചെയ്യുന്നവരുടെ എണ്ണവും കൂടി. എന്നാല്‍ മെട്രോ ട്രെയ്‌നുകള്‍ പോലെ അത്ര എളുപ്പമല്ല അറിയാത്ത സ്ഥലങ്ങളിലേക്ക് യാദാരണ ട്രെയ്‌നുകളിലെ യാത്ര.

മഴക്കാലം കൂടിയാണെങ്കില്‍ പറയുകയേ വേണ്ട, ഇറങ്ങുന്ന സ്റ്റേഷന്‍ പോലും എത്തുന്നതറിയണമെന്നില്ല. ചിലപ്പോള്‍ യാത്രക്കാര്‍ ഉറങ്ങിപോകുകയോ മറ്റോ ചെയ്താല്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി തിരിച്ചു പോകേണ്ട അവസ്ഥയുമുണ്ട്.

എന്നാല്‍ ഇപ്പോള്‍ ഇതാ പുതിയ ഓപ്ഷനുകള്‍ അവതരിപ്പിച്ചിട്ടുണ്ട് ഇന്ത്യന്‍ റെയില്‍വെ. യാത്രക്കാര്‍ക്ക് ഇപ്പോള്‍ ഇറങ്ങേണ്ട ഡെസ്റ്റിനേഷന്‍ സെറ്റ് ചെയ്തുവെക്കാവുന്ന സൗകര്യമാണ് ഇത്. ഇത്തരത്തില്‍ സെറ്റ് ചെയ്തുവെക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് ഇറങ്ങേണ്ട സ്റ്റേഷന് 20 മിനുട്ട് മുന്‍പേ തന്നെ അലര്‍ട്ട് വരുന്നതായിരിക്കും.

സൗകര്യം പ്രോജനപ്പെടുത്തേണ്ടതെങ്ങനെ?

1. യാത്ര ആരംഭിക്കുമ്പോള്‍ തന്നെ 139 എന്ന നമ്പറിലേക്ക് കോള്‍ ചെയ്യുക

2. നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കാവുന്നതാണ്

3. IVR ലെ മെയിന്‍ മെനുവില്‍ നിന്നും 7 സെലക്റ്റ് ചെയ്യുക

4. പിന്നീട് ഡെസ്റ്റിനേഷന്‍ അലര്‍ട്ട് തിരഞ്ഞെടുക്കുവാനുള്ള ഓപ്ഷന്‍ ആയ 3 അമര്‍ത്തുക

5.ഇറങ്ങേണ്ട സ്ഥലം തെരഞ്ഞെടുക്കുക, പിന്നീട് PNR നമ്പര്‍ നല്‍കി സബ്മിറ്റ് ചെയ്യുക

സ്റ്റേഷന്‍ എത്തും മുമ്പ് അലേര്‍ട്ട് എത്തും

Related Articles
Next Story
Videos
Share it