കല്യാണ്‍ സില്‍ക്ക്‌സ് റീറ്റെയ്ല്‍ വമ്പനായി വളര്‍ന്നതെങ്ങനെ?

വെറും 425 ചതുരശ്ര അടി വലിപ്പമുള്ള ഒറ്റമുറി തുണിക്കടയില്‍ തുടങ്ങി ഇന്ന് കേരളം, കര്‍ണാടക, തമിഴ്‌നാട്, യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളിലെല്ലാം പടര്‍ന്നു പന്തലിച്ച ടെക്‌സ്റ്റൈല്‍ സാമ്രാജ്യം കെട്ടിപ്പടുത്ത ബിസിനസുകാരനാണ് കല്യാണ്‍ സില്‍ക്ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് പട്ടാഭിരാമന്‍. ഹൈപ്പര്‍മാര്‍ക്കറ്റ് രംഗത്തും ഇടംനേടിയ കല്യാണ്‍ ഇപ്പോള്‍ ഫാസിയോ എന്ന പുതിയ ബ്രാന്‍ഡഡ് റീറ്റെയ്ല്‍ ശൃംഖലയുമായി യുവ ഉപയോക്താക്കളെയും കൈയിലെടുക്കുകയാണ്.

ധനം ടൈറ്റന്‍സ് ഷോയുടെ പുതിയ എപ്പിസോഡില്‍ അഥിതിയായെത്തിയ പട്ടാഭിരാമന്‍ തന്റെ വളര്‍ച്ചാ പടവുകളെ കുറിച്ച് തുറന്നു പറയുന്നു. കല്യാണ്‍ സില്‍ക്ക്‌സിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ ബ്രാന്‍ഡിംഗ്-അഡ്വര്‍ടൈസിംഗ്
ക്യാമ്പയിനുകള്‍
, കല്യാണ്‍ സില്‍ക്‌സിന്റെ മുഖമായി പൃഥ്വിരാജിനെ അവതരിപ്പിക്കാനുള്ള തീരുമാനം, കമ്പനിയിലെ പോസിറ്റീവ് വര്‍ക്ക് കള്‍ച്ചര്‍, ടോപ് ലെവല്‍ ജീവനക്കാരെ നിയമിക്കുമ്പോള്‍ ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് അഭിമുഖത്തില്‍ അദ്ദേഹം ഉത്തരം നല്‍കുന്നു.
കുടുംബ ബിസിനസില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ബിസിനസിനാവശ്യമായ പണം കണ്ടെത്താന്‍ അദ്ദേഹം സ്വീകരിച്ച വഴികളുമൊക്കെ പുതുസംരംഭകര്‍ക്ക് വഴികാട്ടിയാകും.
വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് ആണ് ഷോയുടെ പ്രസന്റിംഗ് സ്‌പോണ്‍സര്‍.

ധനം ടൈറ്റന്‍സ് ഷോ എപ്പിസോഡുകള്‍ മുടങ്ങാതെ കാണാന്‍ ധനം ഓണ്‍ലൈന്‍ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്ക് തുറക്കാം:
www.youtube.com/@dhanam_online

In this insightful interview, T. S Pattabhiraman, Chairman & MD, Kalyan Silks talks about his beginnings from a small room, his highly successful branding and advertising campaigns, what he looks for while hiring top level personnel, fund raising for business, creating a positive work culture, his advice for family business owners and startups, the thought behind hiring Prithviraj as brand ambassador and much more.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it