Begin typing your search above and press return to search.
രണ്ടുവര്‍ഷത്തിനിടെ കേരളത്തില്‍ 71,000 പുതിയ വനിതാസംരംഭങ്ങള്‍; ഇത് മാറ്റത്തിന്റെ സൂചനയെന്ന് മന്ത്രി രാജീവ്
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മാത്രം കേരളത്തില്‍ പുതുതായി രണ്ടരലക്ഷത്തോളം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിച്ചെന്നും ഇതില്‍ 71,000വും വനിതാസംരംഭങ്ങളാണെന്നത് മാറ്റങ്ങളുടെ സൂചനയാണെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
പുതുതലമുറ വ്യവസായങ്ങള്‍ക്ക് അനുയോജ്യമാണ് നിലവില്‍ കേരളത്തിന്റെ ആവാസവ്യവസ്ഥ. 15 വര്‍ഷത്തിനകം കേരളം ഈ മേഖലയുടെ ഹബ്ബായി മാറുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വളര്‍ച്ചയ്ക്ക് പിന്തുണയേകുന്ന സഹകരണം ബാങ്കുകളും തുടരണമെന്നും മന്ത്രി പറഞ്ഞു. സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്‌സ് കേരളയുടെ (SFBCK) പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കല്യാണ്‍ ജുവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന് മന്ത്രി ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിച്ചു. എസ്.എഫ്.ബി.സി.കെ പ്രസിഡന്റും ബാങ്ക് ഓഫ് ബറോഡ സോണല്‍ മേധാവിയുമായ ശ്രീജിത്ത് കൊട്ടാരത്തില്‍ അദ്ധ്യക്ഷനായി.
ബാങ്ക് ഓഫ് മഹാരാഷ്ട്ര എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആശിഷ് പാണ്ഡേ, ഫെഡറല്‍ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍, ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ജെ.കെ. ശിവന്‍, മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വി.പി. നന്ദകുമാര്‍, എസ്.എഫ്.ബി.സി.കെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് കുര്യന്‍ പി. എബ്രഹാം, ജനറല്‍ സെക്രട്ടറി കെ.യു. ബാലകൃഷ്ണന്‍, ട്രഷറര്‍ ആകാശ് ബിനോയ്, പ്രോഗ്രാം എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ സി.പി. മോഹന്‍ദാസ്, മുന്‍ മുഖ്യ രക്ഷാധികാരി എബ്രഹാം തരിയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story