ഹീറോ മോട്ടോകോര്‍പ് നാലു ദിവസത്തേക്ക് ഉല്‍പ്പാദനം നിര്‍ത്തുന്നു

രാജ്യത്തെ എല്ലാ പ്ലാന്റുകളും ഗ്ലോബല്‍ പാര്‍ട്‌സ് സെന്ററും അടച്ചിടും

Update:2021-04-21 09:31 IST

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ് താല്‍ക്കാലികമായി ഉല്‍പ്പാദനം നിര്‍ത്തി വെച്ചു. ഏപ്രില്‍ 22 മുതല്‍ മേയ് 1 വരെ ഗ്ലോബല്‍ പാര്‍ട്‌സ് സെന്റര്‍ അടക്കമുള്ളവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുമെന്നാണ് കമ്പനി അറിയിച്ചത്. കോവിഡ് 19 വ്യാപനം വര്‍ധിക്കുന്നതിനെ തുടര്‍ന്നാണിത്.

നാലു ദിവസത്തിനു ശേഷം പതിവു പോലെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട ദിവസങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നും കമ്പനി വൃത്തങ്ങള്‍ പറയുന്നു. കമ്പനിയുടെ ഓഫീസ് ജോലികളെല്ലാം നിലവില്‍ വര്‍ക്ക് അറ്റ് ഹോം മാതൃകയിലാണ് നടക്കുന്നത്. ഒഴിച്ചു കൂടാനാകാത്ത സാഹചര്യത്തില്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കുറച്ചു ജീവനക്കാര്‍ മാത്രമാണ് ഓഫീസുകളില്‍ വന്ന് ജോലി ചെയ്യുന്നത്.



Tags:    

Similar News