വാഹന വില്‍പ്പന കുറഞ്ഞതു മൂലം മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് നാലു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ലാഭം രേഖപ്പെടുത്തി. സെപ്റ്റംബര്‍ അവസാനിച്ച പാദത്തില്‍ അറ്റാദായം മുന്‍ വര്‍ഷം ഇതേ കാലയളവിനെയപേക്ഷിച്ച് 39.3 ശതമാനം ഇടിഞ്ഞ് 1,359 കോടി രൂപയായി.
കോര്‍പ്പറേറ്റ് നികുതിയിലുണ്ടായ വന്‍ ഇളവും, ഇതര വരുമാനങ്ങളിലുണ്ടായ വര്‍ദ്ധനവും മൂലമാണ് ലാഭം അമിതമായി ഇടിയാതെ പിടിച്ചുനിര്‍ത്താന്‍ കമ്പനിക്കു കഴിഞ്ഞത്. മറ്റ് വരുമാനം 75 ശതമാനം ഉയര്‍ന്ന് 920 കോടി രൂപയായപ്പോള്‍ നികുതിച്ചെലവ് 78 ശതമാനം കുറഞ്ഞ് 213.4 കോടി രൂപയായി. കഴിഞ്ഞ ആറു പാദങ്ങളിലുണ്ടാകാത്ത നിലയില്‍ കമ്പനിയുടെ വില്‍പ്പനയില്‍ സംഭവിച്ചത് 30 ശതമാനം ഇടിവാണ്. ഇതുമൂലം വരുമാനം 24.3 ശതമാനം ഇടിഞ്ഞ് 16,985 കോടി രൂപയായി.