കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം 2017 മാര്‍ച്ചോടെ 1.10 കോടിയായി വര്‍ദ്ധിച്ചു. മുന്‍വര്‍ഷത്തെക്കാള്‍ 8 ശതമാനം വളര്‍ച്ചയാണ് വാഹനങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായത്.
2017ല്‍ മാത്രം 937580 വാഹനങ്ങളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. വ്യക്തിഗത വാഹനങ്ങളുടെ എണ്ണത്തിലെ വളര്‍ച്ചാ നിരക്കും മുന്‍വര്‍ഷത്തെക്കാള്‍ ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന സമ്പദ്ഘടനയിലെ ഒരു സുപ്രധാന വിഭാഗമാണ് മോട്ടോര്‍ വാഹനങ്ങള്‍.
2017ലെ കണക്ക് പ്രകാരം ദിവസേന 2574 വാഹനങ്ങള്‍ സംസ്ഥാനത്ത് പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. ഇതില്‍ 1802 എണ്ണവും ഇരുചക്ര വാഹനങ്ങളാണ്. മൊത്തം വാഹനങ്ങളില്‍ 64 ശതമാനവും ഇരുചക്ര വാഹനങ്ങളാണെങ്കില്‍ 21 ശതമാനമാണ് കാറുകള്‍.
2008ല്‍ ആകെ 44 ലക്ഷം മോട്ടോര്‍ വാഹനങ്ങളാണ് കേരളത്തിലുണ്ടായിരുന്നത്. 2017ല്‍ അത് 1.10 കോടിയായി ഉയര്‍ന്നു. ഒരു പതിറ്റാണ്ടിനുള്ളില്‍ തന്നെ കേരളത്തിലെ വാഹനങ്ങളുടെ എണ്ണം ഇരട്ടിയിലധികമായെന്ന് ഇത് വ്യക്തമാക്കുന്നു. കൂടാതെ പ്രതിവര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന വാഹനങ്ങളുടെ എണ്ണവും കുത്തനെ വര്‍ദ്ധിച്ചിരിക്കുകയാണ്.
വാഹനങ്ങളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് എറണാകുളം ജില്ലയാണ്. മൊത്തം വാഹനങ്ങളുടെ 15.91 ശതമാനവും (16 ലക്ഷം) ഈ ജില്ലയിലാണുള്ളത്. 12.7 ശതമാനം വിഹിതത്തോടെ തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തുണ്ട്. വയനാട് ജില്ലയിലാണ് വാഹനങ്ങള്‍ ഏറ്റവും കുറവ്്. മൊത്തം വാഹനങ്ങളുടെ 1.42 ശതമാനം മാത്രമേ ഈ ജില്ലയിലുള്ളൂ.
ഇന്ത്യയിലെ 1000 പേര്‍ക്ക് 18 വാഹനങ്ങളുണ്ടെങ്കില്‍ കേരളത്തിലത് 330 എന്ന ഉയര്‍ന്ന നിലവാരത്തിലാണ്. വാഹനങ്ങള്‍ പെരുകുന്നതിന് അനുസരണമായി റോഡുകളുടെ ശേഷി വര്‍ദ്ധിക്കാത്തതാണ് കേരളത്തിലെ ഗതാഗതക്കുരുക്കിനും റോഡ് അപകടങ്ങള്‍ക്കുമുള്ള ഒരു പ്രധാന കാരണം. അതോടൊപ്പം നിവിലുള്ള റോഡുകളുടെ ശോചനീയാവസ്ഥ പ്രതിസന്ധി ഒന്നുകൂടി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.