ടിവിഎസ് ന് ഓഹരിയുള്ള സ്റ്റാർട്ടപ്പ് കമ്പനി കൂടുതൽ വാഹനങ്ങളുടെ നിർമ്മാണ രംഗത്തേക്ക്!
ബാംഗ്ലൂരിൽ ആരംഭിക്കുന്ന പ്ലാന്റിൽ ഒരു വർഷം 1,20000 മോട്ടോർ സൈക്കിളുകൾ നിർമ്മിക്കും.
ഇലക്ട്രിക് മോട്ടോർ സൈക്കിൾ നിർമിക്കുന്ന സ്റ്റാര്ട്ടപ് കമ്പനിയായ അൾട്രാവയലറ്റ് ബാംഗ്ലൂരിൽ പുതിയ നിർമാണ പ്ലാന്റ് സ്ഥാപിക്കുന്നു. ടി വി എസ് ന് നിക്ഷേപം ഉള്ള കമ്പനിയാണ് അൾട്രാവയലറ്റ്.
ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിയിൽ 70 ,000 ചതുരശ്ര അടിയിൽ ആരംഭിക്കുന്ന പ്ലാന്റിൽ നിന്നും ഒരു വർഷം 1,20,000 സ്കൂട്ടർ പുറത്തിറക്കാനാണ് തീരുമാനം.
പുതിയ പ്ലാന്റിന്റെ നിർമാണം ഉടൻ ആരംഭിക്കും. ഈ വർഷം അവസാനത്തോടെ ആയിരിക്കും പ്ലാൻറ് പ്രവർത്തിച്ചു തുടങ്ങുന്നത്.
എഫ് 77 എന്ന കമ്പനിയുടെ ആദ്യ ഉൽപ്പന്നം 2019 നവംബറിൽ ആണ് ലോഞ്ച് ചെയ്തത്. നവംബറിൽ വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് കൂടിയത് കാരണം മാറ്റുകയായിരുന്നു. മൂന്ന് ലക്ഷത്തിന് മുകളിലാണ് ഈ മോട്ടോർ സൈക്കിളിന്റെ വില.
37000 പേർ ഇതുവരെ ഈ സ്കൂട്ടർ വാങ്ങാൻ വെബ്സൈറ്റ് വഴി അന്വേഷണ നടത്തിക്കഴിഞ്ഞതായി കമ്പനി പറയുന്നു. ബാംഗ്ലൂരിൽ ആരംഭിക്കുന്ന നിർമ്മാണ പ്ലാന്റിൽ ആദ്യം 15000 വാഹനങ്ങൾ ആയിരിക്കും നിർമ്മിക്കുന്നത്. ഉത്പാദനം വർധിപ്പിക്കുന്നത്തിനു മുൻപു തന്നെ വിതരണത്തിലോ നിർമാണത്തിലോ പിഴവ് ഉണ്ടായാൽ പരിഹരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കമ്പനി സി ഇ ഒ നാരായണൻ സുബ്രഹ്മണ്യം പറയുന്നു.
29.48 ശതമാനമാണ് ടി വി എസ്ൻറെ കമ്പനിയിൽ ഉള്ള നിക്ഷപം. ടി വി എസ്ന് വിപുലമായ വിതരണ ശൃംഖല ഉണ്ടെങ്കിലും സ്വന്തമായി ഒരുവിതരണ ശൃംഖല ഉണ്ടാക്കാനാണ് കമ്പനിയുടെ തീരുമാനം!