ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവർക്ക് 50,000 രൂപ റിബേറ്റ് ഉൾപ്പെടെ വൻ ഇൻസെന്റീവുകളാണ് സർക്കാർ പരിഗണനയിൽ. കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നതും ഇത്തരം വായ്പകൾ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതും ആലോചനയിലുണ്ട്.
രാജ്യത്ത് ഇലക്ട്രോണിക് വാഹനങ്ങളുടെ നിർമാണവും വിൽപനയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നീക്കം. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്ത് വിൽക്കപ്പെടുന്ന വാഹനങ്ങളുടെ 15 ശതമാനവും ഇലക്ട്രിക്ക് വാഹനങ്ങളായിരിക്കണമെന്നതാണ് ലക്ഷ്യം.
ഇലക്ട്രോണിക് വാഹനങ്ങളുടെ വില്പന വർധിക്കണമെങ്കിൽ ആദ്യമായി അതിനുള്ള ഇൻഫ്രാസ്ട്രക്ച്ചർ തയ്യാറാക്കണം.
അതേസമയം, ഇലക്ട്രോണിക് വാഹനങ്ങളുടെ വില്പന ഉയരാത്തതിന്റെ പ്രധാന കാരണം വിലയാണ്. മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് രണ്ടര ഇരട്ടിവരെ വില കൂടുതലാണ് ഇലക്ട്രിക്ക് വാഹനങ്ങൾക്ക്.
ജനുവരി 29ന് റവന്യൂ വകുപ്പ് ഇലക്ട്രിക്ക് വാഹനങ്ങൾക്കാവശ്യമുള്ള അസംസ്‌കൃത വസ്തുക്കളുടെ തീരുവ കുറച്ചിരുന്നു. സ്വകാര്യ വ്യക്തികൾക്ക് വ്യക്തികൾക്ക് ഇവി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ അവസരമൊരുക്കാനായി ഈയിടെ ബിൽഡിംഗ് ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തിയിരുന്നു.
ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.