മുതിര്‍ന്ന പൗരന്മാര്‍ക്കും വനിതകള്‍ക്കും പ്രത്യേക അക്കൗണ്ടുമായി സി.എസ്.ബി ബാങ്ക്

ലോക്കര്‍ വാടകയില്‍ ഇളവ്, സൗജന്യ എയര്‍പോര്‍ട്ട് ലൗഞ്ച് സൗകര്യം, റൂപെ പ്രീമിയം ഡെബിറ്റ് കാര്‍ഡ് തുടങ്ങിയ സൗകര്യങ്ങള്‍

Update:2023-09-04 17:32 IST

സി.എസ്.ബി ബാങ്ക് മുതിര്‍ന്ന പൗരന്‍മാര്‍ക്കും വനിതകള്‍ക്കും പ്രത്യേക സേവിംഗ്‌സ് അക്കൗണ്ടുകള്‍ അവതരിപ്പിച്ചു. ലോക്കര്‍ വാടകയില്‍ ഇളവ്, സൗജന്യ എയര്‍പോര്‍ട്ട് ലൗഞ്ച് സൗകര്യം, റൂപെ പ്രീമിയം ഡെബിറ്റ് കാര്‍ഡ് തുടങ്ങിയ സൗകര്യങ്ങളാണ് ഈ സേവിംഗ്‌സ് അക്കൗണ്ടുകളുടെ പ്രത്യേകത.

'സീനിയര്‍ സിറ്റിസണ്‍ ഇന്‍ഡിപെന്‍ഡന്‍സ്' എന്ന അക്കൗണ്ട് വഴി മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രതിമാസം പത്തു ലക്ഷം രൂപ വരെ സൗജന്യ ക്യാഷ് ഡെപ്പോസിറ്റ്, സി.എസ്.ബി ബാങ്ക് എ.ടി.എമ്മുകളില്‍ പരിധിയിലാത്ത എ.ടി.എം ഇടപാടുകള്‍, നെറ്റ്, മൊബൈല്‍ ബാങ്കിംഗ് വഴി പരിധിയിലാത്ത ആര്‍.ടി.ജി.എസ്, നെഫ്റ്റ് ഉപയോഗം, ഡീമാറ്റ് അക്കൗണ്ടില്‍ ആദ്യ വര്‍ഷം എ.എം.സി (Account Maintenance Charge) ഇളവ് തുടങ്ങിയവ ലഭിക്കും.
'വിമണ്‍ പവര്‍ സേവിംഗ്‌സ് അക്കൗണ്ടി'ലൂടെ വനിതകള്‍ക്ക് വായ്പകളിലെ പലിശ നിരക്കിലും പ്രോസസിംഗ് ഫീസിലും ഇളവു ലഭിക്കും. സി.എസ്.ബി നെറ്റ് ബാങ്കിംഗ് വഴി സോവറിന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങുമ്പോള്‍ നിരക്കിളവു ലഭിക്കും. ഡീമാറ്റ് അക്കൗണ്ടില്‍ ആദ്യ വര്‍ഷം എ.എം.സി ഇളവുമുണ്ട്.

Tags:    

Similar News