ആക്‌സിസ് ബാങ്ക് 'ഓപ്പണ്‍'; നൂറിലധികം ബാങ്കിംഗ് സേവനങ്ങള്‍ ഒറ്റ ആപ്പില്‍

എല്ലാ ബാങ്കിംഗ് സേവനങ്ങളും വായ്പയും മൊബൈലിലൂടെ അതിവേഗം

Update: 2023-10-06 07:07 GMT

വിവിധ ബാങ്കിംഗ് സേവനങ്ങള്‍ക്കായി  ആക്‌സിസ് ബാങ്ക് ഒരുക്കിയിട്ടുള്ള  15 ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനങ്ങളെ ഉള്‍പ്പെടുത്തിയുള്ള 'ഓപ്പൺ' ആപ്പ് പുറത്തിറക്കി. സ്മാര്‍ട്ട് ഫോണിലെ ഡിജിറ്റല്‍ ബാങ്ക് എന്ന ആശയം മുന്‍ നിര്‍ത്തിയാണ് ആക്‌സിസ് ബാങ്ക് ഓപ്പണ്‍ എന്ന സംവിധാനം അവതരിപ്പിച്ചിട്ടുള്ളത്.

റീറ്റെയ്ല്‍ വായ്പകള്‍, വാണിജ്യ വായ്പകള്‍, വിവിധ നിക്ഷേപങ്ങള്‍, വിവിധ ഉപയോക്തൃ സേവനങ്ങള്‍, ഫണ്ട് ട്രാന്‍സ്ഫര്‍, ബില്‍ പേമെന്റ്, യു.പി.ഐ ഉപയോഗിച്ച് മറ്റ് ബാങ്ക് അക്കൗണ്ടുകളെ ബന്ധിപ്പിക്കാനുള്ള സൗകര്യം എന്നിവയുള്‍പ്പെടെ നൂറിലധികം സേവനങ്ങളാണ് ഈ ആപ്പില്‍ ലഭ്യമാക്കിയിരിക്കുന്നത്.

ഓപ്പൺ സംവിധാനം ഉപയോഗിക്കാൻ ആക്‌സിസ് ബാങ്കില്‍ സേവിംഗ്‌സ് അക്കൗണ്ടോ കറന്റ് അക്കൗണ്ടോ എന്‍.ആര്‍.ഐ അക്കൗണ്ടോ ഉണ്ടായിരിക്കണം. ബാങ്കിന്റെ ഉപയോക്താവായുള്ള ഓരോ വ്യക്തിക്കും സവിശേഷമായതും തടസങ്ങള്‍ ഇല്ലാത്തതുമായ ബാങ്കിംഗ് അനുഭവങ്ങള്‍ ഒരു കുടക്കീഴില്‍ നല്‍കുന്നതായിരിക്കും ആക്‌സിസ് ബാങ്കിന്റെ ഓപ്പണ്‍ എന്ന് ആക്‌സിസ് ബാങ്ക് ഡിജിറ്റല്‍ ബിസിനസ് ആന്റ് ട്രാന്‍സ്‌ഫോര്‍മേഷന്‍ മേധാവിയും പ്രസിഡന്റുമായി സമീര്‍ ഷെട്ടി പറഞ്ഞു.

നിലവില്‍ ആക്‌സിസ് ഓപ്പണ്‍, സ്മാര്‍ട്ട്‌ഫോണിലും ഡെസ്‌ക്‌ടോപ്പിലും ലഭ്യമാണ്.

Tags:    

Similar News