സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി ആക്‌സിസ് ബാങ്ക്
പുതുക്കിയ നിരക്കുകള്‍ അറിയാം
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി ആക്‌സിസ് ബാങ്ക്. മാര്‍ച്ച് അഞ്ച് മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വന്നു. ഏഴു ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയിലുള്ള സ്ഥിര നിക്ഷേപ പദ്ധതികളാണ് ആക്‌സിസ് ബാങ്ക് നല്‍കുന്നത്.
7 മുതല്‍ 29 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.5 ശതമാനമാണ് പലിശ. 30 മുതല്‍ 60 ദിവസം വരെയുള്ളവയ്ക്ക് 3 ശതമാനം നിരക്കില്‍ പലിശ ലഭിക്കും. 61 ദിവസം മുതല്‍ മൂന്ന് മാസം വരയുള്ള നിക്ഷേപങ്ങള്‍ക്കും പലിശ 3 ശതമാനം തന്നെയാണ്.
3.50 ശതമാനമാണ് മൂന്ന് മുതല്‍ ആറുമാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ ഇനത്തില്‍ ലഭിക്കുക. ആറു മാസം മുതല്‍ ഒരു വര്‍ഷം( 11 മാസവും 25 ദിവസവും) വരെയുള്ളവയ്ക്ക് 4.40 ശതമാനമാണ് പുതുക്കിയ പലിശ നിരക്ക്.
ഒരു വര്‍ഷവും അഞ്ച് ദിവസവും വരെയുള്ളവയ്ക്ക് 5.15 ശതമാനവും ഒരു വര്‍ഷവും 11 ദിവസവും വരെയുള്ളവയ്ക്ക് 5.15 ശതമാനവും പലിശ നല്‍കും. ഒരു വര്‍ഷവും 25 ദിവസവും വരെ കാലവധിയിലുള്ള നിക്ഷേപങ്ങള്‍ക്ക് 5.25 ശതമാനം ആണ് പുതുക്കിയ നിരക്ക്.
13 -15 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.20 ശതമാനവും 15-18 മാസം വരെ കാലവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.25 ശതമാനവും ആണ് പലിശ. 5.40 ശതമാനം ആണ് 30 മാസത്തിനും മൂന്ന് വര്‍ഷത്തിനും ഇടയിലുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ ഇനത്തില്‍ ബാങ്ക് നല്‍കുന്നത്. 3-5 വര്‍ഷം കാലാവധിയില്‍ 5.40 ശതമാനവും 5-10 വര്‍ഷം വരെയുള്ളവയ്ക്ക് 5.75 ശതമാനവുമാണ് പുതുക്കിയ പലിശ നിരക്ക്.
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്ഥിര നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിലും വ്യത്യാസം വരുത്തിയിട്ടുണ്ട് 2.5- 6.50 വരെയാണ് മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ആക്‌സിസ് ബാങ്ക് നല്‍കുന്നത്. രണ്ട് കോടിവരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഇവിടെ നല്‍കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അക്‌സിസ് ബാങ്കിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. https://www.axisbank.com/interest-rate-on-deposits