ബാങ്കുകളുടെ ലാഭം ഉയര്‍ന്നു, കിട്ടാക്കടം 10 വര്‍ഷത്തെ താഴ്ന്ന നിലയില്‍
മേഖലയുടെ ലാഭം ഉയര്‍ന്നതിനെ തുര്‍ന്ന് കിട്ടാക്കടങ്ങള്‍ക്കായുള്ള നീക്കിയിരിപ്പ് ബാങ്കുകള്‍ ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ബാങ്കുകള്‍ സാങ്കേതികമായി എഴുതിത്തള്ളിയത് 10 ലക്ഷം കോടി രൂപയാണ്.
രാജ്യത്തെ ബാങ്കുകളിലെ അറ്റ കിട്ടാക്കടം(എന്‍എന്‍പിഎ) 10 വര്‍ഷത്തെ താഴ്ന്ന നിലയിലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മേഖലയുടെ ലാഭം ഉയര്‍ന്നതിനെ തുര്‍ന്ന് കിട്ടാക്കടങ്ങള്‍ക്കായുള്ള നീക്കിയിരിപ്പ് ബാങ്കുകള്‍ ഉയര്‍ത്തിയിരുന്നു. എന്‍എന്‍പിഎയുടെ തോത് (Ratio) 2022ല്‍ 1.3 ആയി കുറഞ്ഞെന്നാണ് ആര്‍ബിഐ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആകെ ആസ്തിയിലെ കിട്ടാക്കടം ആണ് തോത് കൊണ്ട് സൂചിപ്പിക്കുന്നത്. സെപ്റ്റംബര്‍ മാസത്തെ കണക്കുകള്‍ അനുസരിച്ച് സ്വകാര്യ ബാങ്കുകളുടെ കിട്ടാക്കടം 0.8 ശതമാനമായി കുറഞ്ഞു. പൊതുമേഖലാ ബാങ്കുകളിലെ കിട്ടക്കടത്തിന്റെ തോത് 1.8 ശതമാനം ആണ്. കിട്ടാക്കടങ്ങള്‍ മറികടക്കുന്നതിനായി ബാങ്കുകള്‍ കരുതിവെക്കുന്ന തുകയുടെ തോതും (Provisioning Coverage Ratio) മെച്ചപ്പെട്ടു. 2022 സെപ്റ്റംബറില്‍ പ്രൊവിഷനിംഗ് കവറേജ് റേഷ്യോ 71.5 ശതമാനം ആണ്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ബാങ്കുകള്‍ സാങ്കേതികമായി എഴുതിത്തള്ളിയത് 10 ലക്ഷം കോടി രൂപയാണ്. ഇത്തരത്തില്‍ വായ്പകള്‍ എഴുതിത്തള്ളിയതും കിട്ടാക്കടത്തിന്റെ തോത് കുറയാന്‍ പ്രധാന കാരണമാണ്. ആഗോള പ്രശ്‌നങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സാമ്പത്ത് വ്യവസ്ഥയുടെ പ്രകടനത്തില്‍ ബാങ്കുകളുടെ പങ്കും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ് ചൂണ്ടിക്കാട്ടി.