സിഎസ്ബി ബാങ്ക് വണ്‍കാര്‍ഡ് പുറത്തിറക്കി

മെറ്റല്‍ കാര്‍ഡ് 3-5 ദിവസങ്ങള്‍ക്കുള്ളില്‍ ഉപഭോക്താവിന്റെ പക്കലെത്തിക്കും. കാര്‍ഡ് എടുക്കുന്നതിന് ഫീസ് ഇല്ല

Update: 2022-12-23 10:15 GMT

(L-R): Mr. Mukul Sukhani - SVP MasterCard, Mr. Anurag Sinha - Cofounder and CEO, FPL Technologies, Mr. Pralay Mondal - MD and CEO, CSB Bank and Mr. Narendra Dixit - Head Retail Banking

കൊച്ചി: മാസ്റ്റര്‍ കാര്‍ഡ്, വണ്‍കാര്‍ഡ് എന്നിവരുടെ സഹകരണത്തോടെ സിഎസ്ബി ബാങ്ക് അവരുടെ ആദ്യത്തെ കണ്‍സ്യൂമര്‍ ക്രെഡിറ്റ് കാര്‍ഡായ സിഎസ്ബി ബാങ്ക് വണ്‍കാര്‍ഡ് പുറത്തിറക്കി. നവീന ഡിജിറ്റല്‍ ബാങ്കിംഗ് സൊല്യൂഷനുകള്‍ ഉപയോഗിച്ച് ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ബാങ്കിന്റെ കാഴ്ചപ്പാടിന്റെയും പുതിയ വളര്‍ച്ചാ തന്ത്രത്തിന്റെയും ഭാഗമായാണ് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് മെറ്റല്‍ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കിയത്.

സുഗമവും തടസ്സമില്ലാത്തതുമായ അനുഭവം നല്‍കുന്നതിന് മൊബൈല്‍ ആപ്പ് നല്‍കുന്ന ഡിജിറ്റല്‍-ഫസ്റ്റ് ക്രെഡിറ്റ് കാര്‍ഡ് കൂടിയാണിത്. മൂന്നു മിനിറ്റിനുള്ളില്‍ വെര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കും. മെറ്റല്‍ കാര്‍ഡ് 3-5 ദിവസങ്ങള്‍ക്കുള്ളില്‍ ഉപഭോക്താവിന്റെ പക്കലെത്തിക്കും. കാര്‍ഡ് എടുക്കുന്നതിന് ഫീസ് ഇല്ല. മാത്രമല്ല വാര്‍ഷിക ഫീസും ഇല്ല.

വണ്‍കാര്‍ഡ്, മാസ്റ്റര്‍ കാര്‍ഡ് എന്നിവയുമായി സഹകരിച്ചാണ് മൊബൈല്‍-ഫസ്റ്റ് വണ്‍കാര്‍ഡ് അവതരിപ്പിക്കുന്നത്. പ്രത്യേകിച്ചും യുവജനങ്ങള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും വേണ്ടിയുള്ള മികച്ച ഉപഭോക്തൃ ഉല്‍പ്പന്നങ്ങളും ബാങ്കിംഗ് സൊല്യൂഷനുകളും വിപുലീകരിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്ന് സിഎസ്ബി ബാങ്ക് എംഡിയും സിഇഒയുമായ പ്രാലേ മൊണ്ടല്‍ പറഞ്ഞു.

Tags:    

Similar News