'ധനം' സംഗമം: ധനകാര്യ-നിക്ഷേപ രംഗത്തെ പ്രഗത്ഭര്‍ കൊച്ചിയിലേക്ക്
ബാങ്കിംഗ്, സാമ്പത്തിക, ഇന്‍ഷുറന്‍സ്, നിക്ഷേപ മേഖലകളിലെ പുതിയ പ്രവണതകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും സംസാരിക്കാന്‍ ഇരുപതിലേറെ പ്രമുഖര്‍
വിവരങ്ങളെല്ലാം നമ്മുടെ വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന കാലമാണിത്. എന്തിനെ കുറിച്ചും എന്തും, എവിടെയിരുന്നുമറിയാം. പക്ഷേ ഇങ്ങനെ അറിയുന്ന കാര്യങ്ങളെല്ലാം വാസ്തവങ്ങളാണോ? വസ്തുനിഷ്ഠമാണോ? സ്ഥാപിത താല്‍പ്പര്യമുള്ളവര്‍ വളച്ചൊടിച്ച് അവതരിപ്പിക്കുന്നതാണോ? ഇതൊക്കെയാണ് ഇപ്പോഴത്തെ ചോദ്യങ്ങള്‍.
സാധാരണ വ്യക്തി ആയാലും പ്രൊഫഷണൽ ആയാലും ബിസിനസുകാർ ആയാലും ധനകാര്യ-നിക്ഷേപ രംഗങ്ങളെ കുറിച്ചുള്ള ശരിയായ വിവരങ്ങളാണ് എന്ത് തീരുമാനങ്ങളെടുക്കാനും അടിസ്ഥാനമായി വേണ്ടത്.
ബാങ്കിംഗ്, ധനകാര്യ, സാമ്പത്തിക, നിക്ഷേപ രംഗങ്ങളില്‍ വരാനിരിക്കുന്ന കാര്യങ്ങളെന്തൊക്കെയാണ്, ഈ മേഖലകളിലുള്ള വെല്ലുവിളികളെന്താണ്, എന്തൊക്കെയാണ് കരുതിയിരിക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുതരാന്‍ സാധിക്കുക അതത് രംഗങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള വിദഗ്ധര്‍ക്ക് മാത്രമായിരിക്കും.അത്തരമൊരു പ്രഗത്ഭ സംഗമമാണ് വരുന്നത്.
പ്രഗത്ഭരില്‍ നിന്നു പഠിക്കാം
പുതിയ സാമ്പത്തിക വര്‍ഷത്തെ പുതിയ കാഴച്ചപ്പാടോടെ, ആത്മവിശ്വാസത്തോടെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഈ നാളുകളില്‍ ധനകാര്യ, സാമ്പത്തിക, നിക്ഷേപ, ഇന്‍ഷുറന്‍സ് മേഖലയിലെ ദേശീയ, രാജ്യാന്തര തലത്തിലെ പ്രമുഖരെ അറിവുകള്‍ പങ്കുവെയ്ക്കപ്പെടുന്ന ഒരു മെഗാ പ്ലാറ്റ്ഫോമില്‍ ധനം അവതരിപ്പിക്കുകയാണ്.
ഫെബ്രുവരി 22ന് കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ധനം ബിസിനസ് മാഗസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് സമിറ്റ് & അവാര്‍ഡ് നൈറ്റ് (BFSI)2023ലൂടെ.
ആര്‍ക്കൊക്കെ പങ്കെടുക്കാം?
ബാങ്കിംഗ്, ബാംങ്കിംഗ് ഇതര ധനകാര്യ സേവന സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, മ്യൂച്വല്‍ ഫണ്ട് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, ഫിന്‍ടെക് രംഗത്തുള്ളവര്‍, സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനികള്‍, ഓഹരിനിക്ഷേപകര്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍, ഈ രംഗത്തെ കമ്പനികള്‍ക്ക് സേവനം നല്‍കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം ഏറെ ഉപകാരപ്രദമാകുന്ന വിധത്തിലാണ് ധനം ബി.എഫ്.എസ്.ഐ സമിറ്റ് & അവാര്‍ഡ് നൈറ്റ് 2023 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സാമ്പത്തിക, നിക്ഷേപ, ധനകാര്യ സേവന രംഗത്തെ കമ്പനികളുടെ സ്റ്റാളുകളും സമിറ്റിലുണ്ടാകും. മുത്തൂറ്റ് ഫിനാന്‍സാണ് സമിറ്റിന്റെ പ്രസന്റിംഗ് സ്പോണ്‍സര്‍.
പുരസ്‌കാര രാവ്
പുരസ്‌കാര തിളക്കവും ബി.എഫ്.എസ്.ഐ രംഗത്ത് കഴിഞ്ഞ വര്‍ഷം തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കിയ സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിക്കുന്ന അവാര്‍ഡ് നിശയാണ് സമിറ്റിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ധനകാര്യ, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, നിക്ഷേപ, ടെക്നോളജി രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആറ് പ്രമുഖരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുക.
ധനം ബി.എഫ്.എസ്.ഐ (BFSI)സമിറ്റിനെ കുറിച്ച് കൂടുതല്‍ അറിയാനും
പങ്കെടുക്കാനും വിളിക്കുക:
അനൂപ് ഏബ്രഹാം: 90725 70065,
ഇ-മെയ്ല്‍: vijay@dhanam.in
രജിസ്റ്റര്‍ ചെയ്യാന്‍ : www.dhanambfsisummit.com