ധനം ബിഎഫ്എസ്‌ഐ സമിറ്റ് & അവാര്‍ഡ് നൈറ്റ് ഫെബ്രുവരി 22 ന്

ധനകാര്യ- ഓഹരി, നിക്ഷേപ രംഗത്തെ വിദഗ്ധരുടെ സംഗമം

Update:2023-02-09 19:25 IST

സാധാരണ വ്യക്തിയോ പ്രൊഫഷണലോ ആകട്ടെ, അതുമല്ലെങ്കില്‍ ബിസിനസുകാരാകട്ടെ ധനകാര്യ, സാമ്പത്തിക, നിക്ഷേപ രംഗങ്ങളെ കുറിച്ചുള്ള ശരിയായ വിവരങ്ങളാണ് എന്ത് തീരുമാനങ്ങളെടുക്കാനും അടിസ്ഥാനമായി വേണ്ടത്. അത് വിദഗ്ധ നിര്‍ദേശത്തോടെയാകുമ്പോള്‍ തീരുമാനങ്ങളിലെ മികവിനൊപ്പം പ്രവര്‍ത്തന മേഖലകളില്‍ വിജയവും ഉറപ്പാക്കാം. ഇതാ അത്തരത്തില്‍ വിദഗ്ധരില്‍ നിന്ന് കേള്‍ക്കാനുള്ള അവസരമൊരുക്കുകയാണ് ധനം.

സൗത്ത് ഇന്ത്യയിലെ വലിയ സംഗമം
സൗത്ത് ഇന്ത്യയിലെ തന്നെ വലിയ സംഗമത്തില്‍ സാമ്പത്തിക, നിക്ഷേപ, ധനകാര്യ സേവന രംഗത്തെ നിരവധി വിദഗ്ധര്‍ക്കൊപ്പം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികളുടെ പ്രാതിനിധ്യവുമുണ്ടാകും. സമിറ്റ് വേദിയോട് ചേര്‍ന്ന് സ്റ്റാളുകളും ഒരുക്കുന്നു. ഫെബ്രുവരി 22 ന് രാവിലെ 9.20 മുതല്‍ വൈകിട്ട് 9.30 മണി വരെയാണ് സമിറ്റ് നടക്കുന്നത്. സമിറ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് അറിവു പകരുന്ന നിരവധി സെഷനുകള്‍ക്കൊപ്പം വൈകിട്ട് നെറ്റ്‌വര്‍ക്കിംഗ് ഡിന്നറുമുണ്ടാകും.
അവാര്‍ഡ് നിശ
മുത്തൂറ്റ് ഫിനാന്‍സാണ് സമിറ്റിന്റെ പ്രസന്റിംഗ് സ്‌പോണ്‍സര്‍. പുരസ്‌കാര തിളക്കവും ബി.എഫ്.എസ്.ഐ (BFSI) രംഗത്ത് കഴിഞ്ഞ വര്‍ഷം തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കിയ സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിക്കുന്ന അവാര്‍ഡ് നിശയാണ് സമിറ്റിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ധനകാര്യ, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, നിക്ഷേപ, ടെക്‌നോളജി രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആറ് പ്രമുഖരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുക.
ധനം ബി.എഫ്.എസ്.ഐ സമിറ്റിനെ കുറിച്ച് കൂടുതല്‍ അറിയാനും പങ്കെടുക്കാനും വിളിക്കുക:
വിജയ് കുര്യന്‍ ഏബ്രഹാം: 9072570060
ഇ-മെയ്ല്‍: vijay@dhanam.in
രജിസ്റ്റര്‍ ചെയ്യാനും മറ്റു വിവരങ്ങള്‍ക്കുമായി വെബ്‌സൈറ്റ്: www.dhanambfsisummit.com

Tags:    

Similar News