ഫിക്‌സഡ് ഡെപ്പോസിറ്റിന് പലിശനിരക്ക് വര്‍ധിപ്പിച്ച് ഫെഡറല്‍ബാങ്ക്; പുതിയ നിരക്കുകള്‍ അറിയാം

ബേസിസ് പോയിന്റ് ഉയര്‍ത്തല്‍ നിക്ഷേപകര്‍ക്ക് നേട്ടമാകും

Update:2022-05-17 16:20 IST

ഫെഡറല്‍ ബാങ്ക് (Federal Bank) സ്ഥിരനിക്ഷേപങ്ങളുടെ (Fixed deposit) പലിശ നിരക്ക് (Interest rate) വര്‍ധിപ്പിച്ചു. 2 കോടി രൂപയില്‍ താഴെയുള്ള, എല്ലാ കാലയളവില്‍ ഉള്‍പ്പെടുന്ന നിക്ഷേപങ്ങള്‍ക്കും പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഏഴ് ദിവസം മുതല്‍ 2223 ദിവസം വരെ നീളുന്ന നിക്ഷേപങ്ങള്‍ക്ക് 2.65 ശതമാനം മുതല്‍ 5.75 ശതമാനം വരെ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.15 ശതമാനം മുതല്‍ 6.40 ശതമാനം വരെ പലിശ ലഭിക്കും.

ഏഴ് ദിവസം മുതല്‍ 29 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 2.65 ശതമാനം പലിശ ലഭിക്കും.
ഏഴ് ദിവസം മുതല്‍ 29 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 2.50 ശതമാനം പലിശ നിരക്ക് ഇതിനുമുന്‍പ് ബാങ്ക് വാഗ്ദാനം ചെയ്തിരുന്നു. ഇതില്‍ 15 ബേസിസ് പോയിന്റ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
30 മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 3 ശതമാനത്തില്‍ നിന്നും 25 ബേസിസ് പോയിന്റ് ഉയര്‍ത്തി 3.25 ശതമാനമാക്കി. 46 ദിവസം മുതല്‍ 60 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഫെഡറല്‍ ബാങ്ക് ഇപ്പോള്‍ 3.65 ശതമാനം മുതല്‍ 3.75 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.
മുമ്പ് 46 ദിവസം മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.25 ശതമാനമായിരുന്നു പലിശ നിരക്ക്. 91 ദിവസം മുതല്‍ 119 ദിവസം വരെയും 120 ദിവസം മുതല്‍ 180 ദിവസം വരെയും കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് യഥാക്രമം 4.00 ശതമാനവും 4.25 ശതമാനവുമാണ്. മുമ്പ് 91 ദിവസം മുതല്‍ 180 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.75 ശതമാനമായിരുന്നു.
181 ദിവസം മുതല്‍ 270 ദിവസം വരെയും 271 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് യഥാക്രമം 4.50 ശതമാനവും 4.75 ശതമാനവുമാണ്.
181 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് മുന്‍പ് പലിശ നിരക്ക് 4.40 ശതമാനമായിരുന്നു.
ഒരു വര്‍ഷം മുതല്‍ 549 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.40 ശതമാനവും 550 ദിവസത്തെ നിക്ഷേപത്തിന് 5.50 ശതമാനവും 551 ദിവസം മുതല്‍ 2 വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.40 ശതമാനവും പലിശ നിരക്ക് ഫെഡറല്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
രണ്ട് വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെയും 3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെയും കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് മുമ്പ് യഥാക്രമം 5.35 ശതമാനവും 5.40 ശതമാനവും ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ 2 വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.75 ശതമാനമായി ഉയര്‍ത്തി.
5 വര്‍ഷം മുതല്‍ 2221 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് മുമ്പ് 5.60 ശതമാനമായിരുന്നു, എന്നാല്‍ ഇപ്പോള്‍ 15 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.75 ശതമാനമാക്കി. 2222 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് മുന്‍പ് 5.75 ശതമാനമായിരുന്നു, എന്നാല്‍ ഇപ്പോള്‍ അത് 20 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.95 ശതമാനമാക്കി.
2223 ദിവസമോ അതിനു മുകളിലോ ഉള്ള നിക്ഷേപങ്ങള്‍ക്ക്, ഫെഡറല്‍ ബാങ്ക് ഇപ്പോള്‍ 5.75 ശതമാനം പലിശ നല്‍കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് എല്ലാ കാലയളവിലേക്കുമുള്ള നിക്ഷേപങ്ങള്‍ക്ക് 0.50 ശതമാനം അധിക പലിശ ലഭിക്കും.


Tags:    

Similar News