എടിഎം കാര്‍ഡ് ഇടപാടുകളില്‍ മാറ്റം വരുത്തി ഫെഡറല്‍ ബാങ്ക്, അറിയാം
ഒക്‌റ്റോബര്‍ ഒന്നുമുതലാണ് പുതിയ മാറ്റങ്ങള്‍
സര്‍വീസ് ചാര്‍ജുകളില്‍ മാറ്റം വരുത്തി ഫെഡറല്‍ ബാങ്ക് (Federal Bank). കറന്റ് അക്കൗണ്ടിലും സേവിംഗ്‌സ് അക്കൗണ്ടിലും സൗജന്യ പരിധി കഴിഞ്ഞാല്‍ ക്യാഷ് ഹാന്‍ഡ്‌ലിംഗ് ചാര്‍ജുകള്‍ ഈടാക്കും. എടിഎം ഉപയോഗത്തിലും ചാര്‍ജുകളിലും പുതിയ മാറ്റങ്ങള്‍ ബാങ്ക് പുറത്തിറക്കി.
സേവിംഗ്‌സ് അക്കൗണ്ടില്‍ ഓരോ 1000 രൂപയ്ക്കും 3.25 രൂപവീതവും കറന്റ് അക്കൗണ്ട് ലിമിറ്റ് കടന്നാല്‍ ഓരോ ഇടപാടിനും 4 രൂപ വീതവും ഈടാക്കും. സേവിംഗ്‌സ് അക്കൗണ്ടില്‍ 15 ഇടപാടുകളാണ് സൗജന്യലിമിറ്റ് എങ്കില്‍ കറന്റ് അക്കൗണ്ടില്‍ ഇത് 10 ആണ്.
എടിഎം വഴി സാധാരണ അക്കൗണ്ടുകാര്‍ക്ക് കേരളത്തിനകത്തുനിന്ന് സൗജന്യമായി നടത്താന്‍ കഴിയുന്ന പണ ഇടപാടുകളുടെ എണ്ണം 5 ആണ്. കേരളത്തിനു പുറത്തുനിന്നും സൗജന്യമായി 5 ട്രാന്‍സാക്ഷന്‍ അനുവദിക്കും. എടിഎം ഫിനാന്‍ഷ്യല്‍, നോണ്‍- ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷനുകളിലെല്ലാം പുതിയ നിരക്കുകള്‍ ബാധകമാണ്. പൂര്‍ണമായി കാണാം.