എന്‍പിസിഐയുമായി ചേര്‍ന്ന് കോണ്‍ടാക്ട്‌ലെസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി ഫെഡറല്‍ ബാങ്ക്

പ്രതിവര്‍ഷം 5.88 ശതമാനം മുതല്‍ പലിശ നിരക്കിൽ കാർഡുകൾ ലഭ്യമാകും. ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ കോംപ്ലിമെന്ററി ലോഞ്ച് ആക്‌സസ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളാണ് കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുക.

Update: 2021-09-28 06:00 GMT

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുമായി സഹകരിച്ച് പുതിയ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി ഫെഡറല്‍ ബാങ്ക്. പ്രതിവര്‍ഷം 5.88 ശതമാനം മുതല്‍ പലിശ നിരക്കിലാണ് ഫെഡറല്‍ ബാങ്ക് പുതിയ റുപേ സിഗ്‌നെറ്റ് കോണ്‍ടാക്റ്റ്‌ലെസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നത്.

കൂടാതെ കാര്‍ഡ് ഉടമകള്‍ക്ക് വിവിധ ആനുകൂല്യങ്ങളും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോണ്‍ ഗിഫ്റ്റ് വൗച്ചര്‍, റിവാര്‍ഡ് പോയിന്റുകള്‍, ഇനോക്‌സില്‍ ബൈ വണ്‍ ഗെറ്റ് വണ്‍, വിമാനത്താവളങ്ങളില്‍ കോംപ്ലിമെന്ററി ലോഞ്ച് ആക്‌സസ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളാണ് കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുക. ഫെഡറല്‍ ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനായ ഫെഡ്‌മൊബൈലിലൂടെ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്.
എല്ലാ ഉപഭോക്താക്കൾക്കും കോൺടാക്ട്ലെസ്സ് ഷോപ്പിംഗ് അനുഭവം നൽകുകയാണ് ലക്ഷ്യമെന്നും ഫെഡറൽ ബാങ്കുമായുള്ള സഹകരണം റുപേ കാർഡുകളുടെ വ്യാപനത്തിന് സഹായകരമാണെന്നും എൻ‌പി‌സി‌ഐ സി‌ഒ‌ഒ പ്രവീണ റായ് പറഞ്ഞു


Tags:    

Similar News