രൂപ ഇനിയും ഇടിയുമെന്ന പ്രതീക്ഷ, NRI നിക്ഷേപം കുറയുന്നു

വിദേശ നാണ്യ ശേഖരം കുറഞ്ഞതോടെ എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ ഉയര്‍ത്താനുള്ള നടപടികള്‍ ആര്‍ബിഐ സ്വീകരിച്ചിരുന്നു

Update: 2022-10-18 10:57 GMT

ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണത്തിന്റെ (NRI) ഒഴുക്ക് കുറയുന്നു. 2022 ഏപ്രില്‍- ഓഗസ്റ്റ് കാലയളവില്‍ 1.43 ബില്യണ്‍ ഡോളറിന്റെ എന്‍ഐര്‍ഐ നിക്ഷേപങ്ങളാണ് (Deposits) ആണ് രാജ്യത്തിന് ലഭിച്ചത്. മുന്‍വര്‍ഷം ഇക്കാലയളവില്‍ നിക്ഷേപം 2.44 ബില്യണ്‍ ഡോളറായിരുന്നു. നിക്ഷേപത്തില്‍ 1.01 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് ഉണ്ടായത്.

രൂപയുടെ വില ഇനിയും ഇടിയുമെന്ന പ്രതീക്ഷയില്‍ പ്രവാസികള്‍ പണമയക്കല്‍ നീട്ടിവെയ്ക്കുകയാണ്. ഇതാണ് നിക്ഷേപം കുറയാന്‍ കാരണം. ഓഗസ്റ്റിലെ കണക്കുകള്‍ അനുസരിച്ച് 134.68 ബില്യണ്‍ ഡോളറിന്റെ എന്‍ആര്‍ഐ നിക്ഷേപങ്ങളാണ് ബാങ്കുകളില്‍ ഉള്ളത്. ആകെ നിക്ഷേപം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.84 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞു. എഫ്‌സിഎന്‍ആര്‍ (Foreign Currency Non-Resident deposist) നിക്ഷേപം മുന്‍വര്‍ഷത്തെ 19.33 ബില്യണ്‍ ഡോളറില്‍ നിന്ന് 2022 ഓഗസ്റ്റില്‍ 16.91 ബില്യണ്‍ ഡോളറായി ചുരുങ്ങി.

അതേ സമയം 2022 ജൂലൈയിലെ 15.87 ബില്യണെ അപേക്ഷിച്ച് നേരിയ വര്‍ധവുണ്ടായി. എന്‍ആര്‍ഇ (Non Resident External Account) വിഭാഗത്തിലെ ആകെ നിക്ഷേപങ്ങള്‍ 102.66ല്‍ നിന്ന് 96.95 ബില്യണ്‍ ഡോളറായി (ഓഗസ്റ്റ് 2022) കുറഞ്ഞു. അതേ സമയം എന്‍ആര്‍ഒ (Non-Resident Ordinary) നിക്ഷേപം ഉയര്‍ന്നു. 19.52ല്‍ നിന്ന് 21.71 ബില്യണ്‍ ഡോളറായി ആണ് എന്‍ആര്‍ഒ നിക്ഷേപം വര്‍ധിച്ചത്. വിദേശ നാണ്യ ശേഖരം കുറഞ്ഞതോടെ എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ ഉയര്‍ത്താനുള്ള നടപടികള്‍ ആര്‍ബിഐ സ്വീകരിച്ചിരുന്നു.

Tags:    

Similar News