ഇന്ത്യയിലെ ബാങ്കിംഗിന്റെ ഭാവി ശോഭനീയം, സാധ്യതകള്‍ എണ്ണിപ്പറഞ്ഞ് ഫെഡറല്‍ ബാങ്ക് എംഡി ശ്യാം ശ്രീനിവാസന്‍
ധനം ബിഎഫ്എസ്‌ഐ സമ്മിറ്റില്‍ 'ഫ്യൂച്ചര്‍ ഓഫ് ബാങ്കിംഗ്' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
രാജ്യത്തെ ബാങ്കുകളുടെ ഭാവി BRIGHT ആണെന്ന് ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍. ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് അനുസൃതമായി ബാങ്കുകള്‍ കൂടുതല്‍ ശാഖകള്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. ധനം ബിഎഫ്എസ്‌ഐ സമ്മിറ്റില്‍ 'ഫ്യൂച്ചര്‍ ഓഫ് ബാങ്കിംഗ്' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
Rurban മേഖലകളില്‍ ബാങ്ക് പ്രവര്‍ത്തനം ശക്തമാക്കും. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം ബാങ്കിംഗ് മേഖലയ്ക്ക് വലിയ അവസരമായി മാറും. ഗ്രീന്‍ പ്രോജക്ടുകളില്‍ വലിയ സാധ്യകള്‍ വരും. അങ്ങേയറ്റം കണക്ടറ്റഡ് ആയിട്ടുള്ള ലോകത്താണ് നമ്മള്‍ ജീവിക്കുന്നതെങ്കിലും അങ്ങേയറ്റം പ്രാദേശിക സ്വഭാവത്തോടെയുള്ള സേവനങ്ങള്‍ക്കാവും ഭാവിയില്‍ സാധ്യതയേറെ. അതുപോലെ തന്നെ വ്യാപാര രംഗത്ത് ബാങ്കുകള്‍ക്ക് വലിയ ഫണ്ടിംഗ് സാധ്യതകളും ഉയര്‍ന്നു വരുന്നുണ്ടെന്നും ശ്യാം ശ്രീനിവാസന്‍ വ്യക്തമാക്കി.