ആര്‍ബിഐ റിപ്പോ നിരക്ക് വര്‍ധനവ് നിക്ഷേപങ്ങളെയും വായ്പകളെയും എങ്ങനെ ബാധിക്കും?

പണപ്പെരുപ്പത്തെ പിടിച്ചു നിർത്താൻ എടുത്ത നടപടി എല്ലാ വായ്പകളുടെയും നിരക്ക് വർധിപ്പിക്കും

Update: 2022-05-05 11:59 GMT

റിസേർവ് ബാങ്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 0.4 % റീപോ നിരക്ക് വർധനവ് എല്ലാ വായ്പകൾക്കും ബാധകമാകും. ഈടിൻമേൽ നൽകുന്ന സുരക്ഷിത വായ്പകളെയും, ഈടില്ലാതെ നൽകുന്ന വ്യക്തിഗത വായ്പകളുടെയും നിരക്കുകൾ വർധിക്കും. നിലവിൽ ഭവന വായ്‌പ എടുത്തവർക്ക് ഇ എം ഐ വർധിച്ചില്ലെങ്കിലും അടവിന്റെ കാലാവധി വർധിക്കും. ഒക്ടോബർ 2019 മുതൽ ഫ്ലോട്ടിങ് നിരക്കിൽ നൽകുന്ന വായ്പകൾ റീപോ നിരക്കുമായി നിർബന്ധമായും ബന്ധപ്പെടുത്തണമെന്ന് ആർ ബി ഐ നിഷ്കര്ഷിച്ചിട്ടുണ്ട്. സ്ഥിര പലിശ നിരക്ക് അടിസ്ഥാനത്തിൽ നൽകപ്പെട്ട ഭവന വായ്പകളുടെ തിരിച്ചടവിൽ മാറ്റം വരുത്താൻ കാലതാമസം ഉണ്ടാകും.

വാഹന വായ്പകൾ നിശ്ചിത നിരക്ക് അടിസ്ഥാനത്തിൽ നൽകുന്നതിനാൽ റീപോ നിരക്ക് വർധനവ് അതിനെ ബാധിക്കില്ല. ദീർഘ കാല വായ്പകൾക്ക് പ്രീപെയ്‌മെന്റ് സൗകര്യം ഉള്ളതിനാൽ പലിശ വർധനവിന്റെ ആഘാതം കുറയ്ക്കാൻ എല്ലാ വർഷവും മൊത്തം കുടിശ്ശികയുടെ 5 % തിരികെ അടയ്ക്കാം.
ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശയിൽ നേരിയ വർധനവ് ഉണ്ടാകും. സർക്കാർ ബോണ്ടുകളിൽ നിന്നുള്ള ആദായം വർധിക്കും. ബുധനാഴ്ച്ച ബോണ്ടുകളുടെ ആദായത്തിൽ 0.25 % വർധനവ് ഉണ്ടായി.
റീപോ നിരക്ക് എന്നാൽ റിസേർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പകളുടെ പലിശ നിരക്കാണ്. പണപ്പെരുപ്പം നിയന്ത്രിക്കാൻ ഇത്തരം നടപടികൾ റിസേർവ് ബാങ്ക് സ്വീകരിക്കാറുണ്ട്.
റീപോ നിരക്ക് വർധനവിന്റെ ഫലമായി 87000 കോടി രൂപ സമ്പദ് ഘടനയിൽ നിന്ന് പിൻവലിക്കപെടും. ഇതിലൂടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ സാധിച്ചാലും സാമ്പത്തിക വളർച്ചയിൽ മന്ദത അനുഭവപ്പെടും.


Tags:    

Similar News