എസ്ബിഐ എഫ് ഡിയാണോ പോസ്റ്റ് ഓഫീസ് എഫ്ഡിയാണോ കൂടുതല്‍ ലാഭകരം?
എല്ലാ പ്രമുഖ ബാങ്കുകളും സ്ഥിരനിക്ഷേപ പലിശ ഉയര്‍ത്തുമ്പോള്‍ ആശയക്കുഴപ്പമാകേണ്ട, മികച്ചത് തെരഞ്ഞെടുക്കാം
എസ്ബിഐ, എച്ച്ഡിഎഫ്‌സി എന്നീ ബാങ്കുകള്‍ സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കുയര്‍ത്തിയിരുന്നു. എന്നാല്‍ പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപ പലിശയും അടുത്തിടെ പരിഷ്‌കരിച്ചു.
സാധാരണക്കാരുടെ ബാങ്കുകളായി പോസ്റ്റ് ഓഫീസുകള്‍ കോര്‍ ബാങ്കിംഗ് സേവനങ്ങളിലേക്ക് മാറുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം വിവിധ സേവനങ്ങള്‍ക്കൊപ്പം നിക്ഷേപ പലിശയും പോസ്റ്റ് ഓഫീസ് പരിഷ്‌കരിച്ചു.
ബാങ്ക് എഫ്ഡികള്‍ക്ക് സമാനമാണ് പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് സ്‌കീമുകള്‍. ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ ആണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നു. മൂന്ന് വര്‍ഷം വരെയുള്ള വണ്‍ ഇയര്‍ ടൈം ഡെപ്പോസിറ്റിന് 5.5% പലിശ നിരക്കാണ് പോസ്റ്റ് ഓഫീസുകള്‍ വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് അക്കൗണ്ടിന്, പോസ്റ്റ് ഓഫീസ് 6.7% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ഏറ്റവും പുതിയ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് പലിശ നിരക്കുകള്‍.
1 വര്‍ഷം-5.5%
2 വര്‍ഷം-5.5%
3 വര്‍ഷം-5.5%
5 വര്‍ഷം-6.7 %
എസ്ബിഐ എഫ്ഡി നിരക്കുകള്‍
7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള എസ്ബിഐ എഫ് ഡികള്‍ സാധാരണ ഉപഭോക്താക്കള്‍ക്ക് 2.9% മുതല്‍ 5.5% വരെ നല്‍കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ നിക്ഷേപങ്ങളില്‍ 50 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) അധികമായി ലഭിക്കും. അത്തരത്തില്‍ ഇത് -3.4 % മുതല്‍ 6.30% വരെയായിരിക്കും. ഈ നിരക്കുകള്‍ 2022 ഫെബ്രുവരി 15 മുതല്‍ പ്രാബല്യത്തില്‍ വന്നു.
എസ്ബിഐയുടെ വിവിധ എഫ്ഡി നിരക്കുകള്‍
7 ദിവസം മുതല്‍ 45 ദിവസം വരെ - 2.9%
46 ദിവസം മുതല്‍ 179 ദിവസം വരെ - 3.9%
180 ദിവസം മുതല്‍ 210 ദിവസം വരെ - 4.4%
211 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെ - 4.4%
1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ - 5.1%
2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ - 5.2%
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ - 5.45%
5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ - 5.5%