എസ്ബിഐ ബാങ്ക് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഇനി പുതിയ രീതി

മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ച പുതിയ സംവിധാനം സുരക്ഷ ഉറപ്പാക്കാന്‍

Update:2022-08-25 17:06 IST

Photo : Canva

എസ്ബിഐ എടിഎമ്മില്‍ (SBI) നിന്നും ഇനി പുതിയ രീതിയിലൂടെ മാത്രമേ പണം പിന്‍വലിക്കല്‍ നടത്താന്‍ കഴിയൂ. കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ ആണ് ബാങ്ക് പുതിയ രീതി അവതരിപ്പിച്ചത്. പുതിയ തീരുമാനം പ്രകാരം എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഒരു ഒടിപി കൂടി നല്‍കേണ്ടി വരും. പതിവ് പോലെ എടിഎമ്മില്‍ (ATM) നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കും. ഈ പ്രക്രിയയില്‍ പറയത്തക്ക മാറ്റങ്ങളില്ല. പക്ഷേ പണം വരുന്നതിന് മുന്‍പ് മൊബൈലില്‍ ഒരു ഒടിപി വരും.

മൊബൈലില്‍ എത്തുന്ന ഒടിപി എടിഎം മെഷീനില്‍ നല്‍കിയാല്‍ മാത്രമേ പണം വരികയുള്ളു എന്നതിനാല്‍ പിന്‍വലിക്കുന്ന അക്കൗണ്ടുമായി ബന്ധിപ്പിച്ച നമ്പറുള്ള മൊബൈല്‍ കയ്യില്‍ കരുതണം. മറ്റൊരു കാര്യം എല്ലാ ട്രാന്‍സാക്ഷനും ഇത്തരത്തില്‍ ഒടിപി നല്‍കേണ്ടതില്ല എന്നതാണ്. 10000 രൂപയ്ക്ക് മുകളിലുള്ള പിന്‍വലിക്കലുകള്‍ക്ക് മാത്രം ഒടിപി നല്‍കിയാല്‍ മതി.
ഈ പുതിയ മാറ്റം ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകമായിരിയ്ക്കും എന്നാണ് ബാങ്ക് അവകാശപ്പെടുന്നത്. ഓണ്‍ലൈന്‍ പണത്തട്ടിപ്പില്‍ നിന്നും ഒരു പരിധിവരെ ഉപഭോക്താക്കളെ രക്ഷിക്കാന്‍ ഈ മാര്‍ഗ്ഗം സഹായിക്കുമെന്നും ബാങ്ക് പറയുന്നു.


Tags:    

Similar News