ചെക്ക് ഇടപാടുകള്‍ക്ക് ജനുവരി ഒന്നുമുതല്‍ പുതിയ നിയമം; നിങ്ങളറിയേണ്ട കാര്യങ്ങള്‍

50,000 ത്തിനുമുകളില്‍ ഇടപാട് നടത്തുന്ന എല്ലാവരും ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ പുതിയ മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം.

Update:2020-12-15 12:15 IST

റിസര്‍വ് ബാങ്ക് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ചെക്ക് തട്ടിപ്പുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒരു 'പോസിറ്റീവ് പേ സിസ്റ്റം ' അവതരിപ്പിച്ചത്. ഈ പുതിയ ചട്ടപ്രകാരം, 50,000 രൂപയില്‍ കൂടുതല്‍ പേയ്മെന്റ് നടത്തുന്നവര്‍ക്ക് ചില സുപ്രധാന വിശദാംശങ്ങള്‍ വീണ്ടും സ്ഥിരീകരിക്കേണ്ടതായി വരും.

വഞ്ചനാപരമായ പ്രവര്‍ത്തനം കണ്ടെത്തുന്നതിന് രൂപകല്‍പ്പന ചെയ്ത രീതിയാണ് പോസിറ്റീവ് പേ. ക്ലിയറിംഗിനായി ഹാജരാക്കിയ ചെക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ചെക്ക് നമ്പര്‍, ചെക്ക് തീയതി, പണമടച്ചയാളുടെ പേര്, അക്കൗണ്ട് നമ്പര്‍, തുക, മറ്റ് വിശദാംശങ്ങള്‍ എന്നിവ പുനപരിശോധിക്കും.
ചെക്കിന്റെ ചില മിനിമം വിശദാംശങ്ങള്‍ ഗുണഭോക്താവിന്റെ / പണമടച്ചയാളുടെ പേര്, തുക, ഇലക്ട്രോണിക് വഴി എസ്എംഎസ്, മൊബൈല്‍ ആപ്ലിക്കേഷന്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എടിഎം, തുടങ്ങിയ ചാനലുകള്‍ വഴി പരിശോധിച്ച വിവരം ചെക്ക് നല്‍കിയ ബാങ്കിലേക്കും പിന്‍വലിക്കുന്ന ബാങ്കിലേക്കും നല്‍കും.
എന്തെങ്കിലും പൊരുത്തക്കേട് കണ്ടാല്‍ ചെക്ക് നല്‍കിയ ബാങ്കിനെയും പിന്‍വലിക്കുന്ന ബാങ്കിനെയും സി.ടി.എസ്. (ചെക്ക് ട്രാന്‍സാക്ഷന്‍ സിസ്റ്റം) ഈ വിവരങ്ങള്‍ തല്‍ക്ഷണം കൈമാറും.
ചെക്ക് ഇടപാടുകള്‍ക്ക് ഇത്തരത്തില്‍ ഇരട്ടി സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന 'പോസിറ്റീവ് പേ' സംവിധാനം തെരഞ്ഞെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. എന്നാല്‍, അഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ തുക വരുന്ന ചെക്കിന് സ്വമേധയാ പോസിറ്റീവ് പേ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം ബാങ്കുകള്‍ പരിഗണിച്ചേക്കും.



Tags:    

Similar News