പ്രവാസികള്‍ക്ക് നാട്ടിലെ ബില്ലുകള്‍ ഈസി ആയി അടക്കാം, പുതിയ സൗകര്യമൊരുങ്ങുന്നു

സേവനം നടപ്പാവുന്നതോടെ വൈദ്യുതി ബില്‍, ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട്, വായ്പ തിരിച്ചടവ് അടക്കമുള്ള ഇടപാടുകള്‍ വിദേശത്ത് നിന്ന് തന്നെ ചെയ്യാം

Update: 2022-08-06 05:42 GMT

വിദേശ ഇന്ത്യക്കാര്‍ക്ക് നാട്ടിലെ ബില്‍ ഇടപാടുകള്‍ നടത്താനുള്ള സൗകര്യമൊരുക്കണമെന്ന് ആര്‍ബിഐ. ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റത്തില്‍ ഇതിനായുള്ള സൗകര്യം ഏർപ്പെടുത്താനാനു  ആര്‍ബിഐ നിര്‍ദ്ദേശം. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സംവിധാനമാണ് ബിബിപിഎസ്.

വിദേശത്ത് താമസിക്കുന്നവര്‍ക്ക് നാട്ടിലെ കുടുംബാംഗങ്ങള്‍ക്കായി ഇടപാടുകള്‍ നടത്താന്‍ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. സേവനം നടപ്പാവുന്നതോടെ വൈദ്യുതി ബില്‍, ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട്, വായ്പ തിരിച്ചടവ് അടക്കമുള്ളവ വിദേശത്ത് നിന്ന് തന്നെ ചെയ്യാം. വിദേശത്ത് നി്ന്നുള്ള ഇടപാടുകള്‍ക്ക് ആവശ്യമായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തകാന്ത ദാസ് അറിയിച്ചിട്ടുണ്ട്. പ്രതിമാസം 80 മില്യണ്‍ ഇടപാടുകള്‍ നടക്കുന്ന പ്ലാറ്റ്‌ഫോം ആണ് ബിബിപിഎസ്‌. 

Tags:    

Similar News