ധനകാര്യ മേഖല ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍

കമ്പനി ആക്ട് പ്രകാരമുള്ള ഭരണപരമായ ജോലികള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര ഡാറ്റ പ്രോസസിംഗ് കേന്ദ്രം സ്ഥാപിക്കും

Update:2023-02-01 17:15 IST

കേന്ദ്ര ബജറ്റ് 2023 അവതരിപ്പിച്ചപ്പോള്‍ ധനകാര്യ മേഖലയ്ക്കും പ്രത്യേക ഊന്നലുണ്ടായിരുന്നു. കമ്പനി ആക്റ്റ് പ്രകാരമുള്ള ഭരണപരമായ ജോലികള്‍ വേഗത്തിലാക്കാന്‍ ഡാറ്റ പ്രോസസിംഗ് കേന്ദ്രം സ്ഥാപിക്കുന്നതുള്‍പ്പടെ ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കിയ ധനകാര്യങ്ങള്‍ ഒറ്റ നോട്ടത്തില്‍.

1. ബാങ്ക് ഭരണം മെച്ചപ്പെടുത്താനും നിക്ഷേപകരെ സംരക്ഷിക്കാനും ബാങ്കിംഗ് നിയന്ത്രണ നിയമം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് ഭേദഗതി ചെയ്യാന്‍ ഉദ്ദേശിക്കുന്നു.

2.കമ്പനി ആക്ട് പ്രകാരമുള്ള ഭരണപരമായ ജോലികള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര ഡാറ്റ പ്രോസസിംഗ് കേന്ദ്രം സ്ഥാപിക്കും.

3.ചെറുകിട ഇടത്തരം സംരംഭകരുടെ ക്രെഡിറ്റ് ഗാരണ്ടിക്ക് വേണ്ടി 9000 കോടി രൂപ കോര്‍പസിലേക്ക് നല്‍കും. അവകാശപ്പെടാത്ത ഓഹരികള്‍, ലാഭ വിഹിതങ്ങള്‍ എന്നിവ ലഭിക്കുന്നതിന് ഐ ടി പോര്‍ട്ടല്‍ സ്ഥാപിക്കും.

4. സ്ത്രീ ശാക്തീകരണത്തിനായി മഹിളാ സമ്മാന സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുകള്‍ മാര്‍ച്ച് 2025 വരെ ലഭ്യമാക്കും. രണ്ടു ലക്ഷം രൂപ വരെ സ്ത്രീകളുടെ പേരിലോ കുട്ടികളുടെ പേരിലോ നിക്ഷേപിക്കാം. വാര്‍ഷിക പലിശ 7.5 ശതമാനം.

5. മുതിര്‍ന്ന പൗരന്മാര്‍ക്ക് സീനിയര്‍ സിറ്റിസെന്‍ സേവിംഗ്‌സ് പദ്ധതിയില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക 15 ലക്ഷം രൂപയില്‍ നിന്ന് 30 ലക്ഷം രൂപയാക്കി. മാസ വരുമാന പദ്ധതിയില്‍ 4.5 ലക്ഷം രൂപയില്‍ നിന്ന് 9 ലക്ഷം രൂപയായി പരമാവധി നിക്ഷേപം ഉയര്‍ത്തി. ജോയിന്റ് അക്കൗണ്ടിന് 9 ലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപയാക്കി.

6. കൂടുതല്‍ പ്രൊഫഷണലുകളെ പരിശീലിപ്പിക്കാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ്സ് എന്ന സ്ഥാപനത്തിന് സെബിയുടെ മേല്‍നോട്ടത്തില്‍ ഡിഗ്രി, ഡിപ്ലോമ, സെര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നല്‍കാനുള്ള അധികാരം നല്‍കും.

ബജറ്റ് സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക 

Tags:    

Similar News