പേയ്ടിഎമ്മിന് മൂന്നാം കക്ഷി ആപ്പാകാനുള്ള സാധ്യത പരിശോധിക്കാന്‍ എന്‍.പി.സി.ഐ

നിലവില്‍ പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ചില ഇടപാടുകളില്‍ പങ്കാളിയായി ആക്‌സിസ് ബാങ്കുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്

Update: 2024-02-23 17:40 GMT

പേയ്ടിഎം ആപ്പിന്റെ യു.പി.ഐ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനായി ഒരു മൂന്നാം കക്ഷി ആപ്ലിക്കേഷന്‍ ദാതാവാകാനുള്ള സാധ്യത പരിശോധിക്കാന്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോട് (എന്‍.പി.സി.ഐ) റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. പേയ്ടിഎം വഴി യു.പി.ഐ ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത ഡിജിറ്റല്‍ പേയ്മെന്റുകള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നീക്കം.

ഫെബ്രുവരി 29ന് ശേഷം പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ക്രെഡിറ്റ് ഇടപാടുകള്‍ നടത്തുന്നതും ഉള്‍പ്പെടെ പേയ്ടിഎം പേയ്‌മെന്റ്സ് ബാങ്കിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവെയ്ക്കുന്നതായി ജനുവരി 31ന് റിസര്‍വ് ബാങ്ക് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും സ്വീകരിക്കുന്നതിനുള്ള സമയപരിധി റിസര്‍വ് ബാങ്ക് മാര്‍ച്ച് 15 വരെ നീട്ടി നല്‍കുകയായിരുന്നു.

പേയ്ടിഎം പേയ്‌മെന്റ്സ് ബാങ്ക് ഉപയോക്താക്കള്‍ വാലറ്റ്, ഫാസ്ടാഗ്, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയില്‍ പണം നിക്ഷേപിക്കുന്നത് റിസര്‍വ് ബാങ്ക് വിലക്കിയിട്ടുണ്ട്. നിലവില്‍ പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ചില ഇടപാടുകളില്‍ പങ്കാളിയായി ആക്‌സിസ് ബാങ്കുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. കമ്പനിയുടെ പ്രധാന ഉത്പന്നങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനും നിലവിലെ പ്രതിസന്ധിയില്‍ പിടിച്ചു നില്‍ക്കാനുമാണ് കരാര്‍.    

Tags:    

Similar News