ആര്‍ബിഐ മേധാവിക്ക് 'ഗവര്‍ണര്‍ ഓഫ് ദ ഇയര്‍' അവാര്‍ഡ്

കോവിഡ് പ്രതിസന്ധി തരണം ചെയ്ത രീതികളും ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചു

Update:2023-03-16 13:02 IST

image:@ReserveBankOfIndia/twitter

അന്തര്‍ദേശീയ സാമ്പത്തികശാസ്ത്ര മാസികയായ സെന്‍ട്രല്‍ ബാങ്കിംഗിന്റെ 'ഗവര്‍ണര്‍ ഓഫ് ദ ഇയര്‍' 2023 പുരസ്‌കാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്.

നേട്ടങ്ങളേറെ

2018 ലെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് & ഫിനാന്‍ഷ്യല്‍ സര്‍വീസസ് (IL&FS) പ്രതിസന്ധിക്ക് ശേഷം ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (NBFC) മേലുള്ള നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിലുണ്ടായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നതായി മാസിക വിലയിരുത്തി.

കൂടാതെ ബാങ്കുകളുടെ ആസ്തി നിലവാരം മെച്ചപ്പെടുത്തല്‍, കോവിഡ് പ്രതിസന്ധി തരണം ചെയ്ത രീതികള്‍ എന്നിവയും ഈ നേട്ടം കൈവരിക്കുന്നതിന് അദ്ദേഹത്തെ സഹായിച്ചു. ആര്‍ബിഐയും സര്‍ക്കാരും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിന്റെ വളര്‍ച്ചയ്ക്ക് മേല്‍നോട്ടം വഹിച്ചതിനും കൂടിയാണ് ശക്തികാന്ത ദാസിന് ഈ അംഗീകാരം ലഭിച്ചത്.

Tags:    

Similar News