വരുന്നൂ റുപേ ഫോറെക്‌സ് കാര്‍ഡുകള്‍, വിദേശത്തെ പണമിടപാടുകള്‍ ഇനി എളുപ്പം

റുപേ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീ പെയ്ഡ് കാർഡുകൾ ആഗോളതലത്തിൽ ഉപയോഗിക്കാനും അനുമതി

Update:2023-06-09 10:43 IST

Image : rupay.co.in

വിദേശത്തെ പണമിടപാടുകള്‍ എളുപ്പമാക്കുന്നതിന് റുപേ ഫോറെക്‌സ് പ്രീപെയ്ഡ് കാര്‍ഡുകള്‍ക്ക് അനുമതി നല്‍കി ആര്‍.ബി.ഐ. ഇന്ത്യയിലെ ബാങ്കുകള്‍ വഴി റുപേ ഫോറെക്‌സ് കാര്‍ഡ് ലഭ്യമാക്കും. വിദേശ രാജ്യങ്ങളിലെ എ.ടി.എമ്മുകള്‍, പി.ഒ.എസ് മെഷീനുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ എന്നിവയ്ക്ക് റുപേ ഫോറെക്‌സ് കാര്‍ഡ് ഉപയോഗിക്കാനാകും.

റുപേ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, പ്രീപെയ്ഡ് കാര്‍ഡ് എന്നിവ വിദേശ രാജ്യങ്ങളിലും ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
ആഗോളതലത്തില്‍ റുപേ കാര്‍ഡുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കാനും ഇടപാടുകള്‍ എളുപ്പത്തിലാക്കാനുമാണ് നടപടി. വിദേശ പങ്കാളികളുമായുള്ള ഉഭയകക്ഷി കരാറുകളിലൂടെയും അന്താരാഷ്ട്ര കാര്‍ഡുകളുമായുള്ള സഹകരണം വഴിയുമാണ് ഇന്ത്യന്‍ ബാങ്കുകളുടെ റുപേ കാര്‍ഡിന് ആഗോളതലത്തില്‍ സ്വീകാര്യത ഉറപ്പാക്കുന്നത്.
നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും റിസര്‍വ് ബാങ്കും ചേര്‍ന്ന് ആഗോളതലത്തില്‍ യു.പി.ഐ, റുപേ കാര്‍ഡുകളുടെ ഇടപാടുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
Tags:    

Similar News