എസ്ബിഐ അക്കൗണ്ട് ഉടമയാണോ? സെപ്റ്റംബറില്‍ തന്നെ ഇത് ചെയ്തില്ലെങ്കില്‍ സേവനങ്ങള്‍ തടസ്സപ്പെടും !

ബാങ്ക് തന്നെയാണ് ഉപഭോക്താക്കള്‍ക്ക് അറിയിപ്പുമായി എത്തിയിരിക്കുന്നത്. ബാങ്കിംഗ് സേവനങ്ങളും ടാക്‌സ് റിട്ടേണ്‍ അടവും തടസ്സപ്പെടാതിരിക്കാന്‍ അറിയേണ്ട കാര്യങ്ങള്‍.

Update: 2021-08-10 07:52 GMT

ജൂലൈ അവസാനത്തോടെ പല സാമ്പത്തിക ഇടപാടുകളിലും ബാങ്കിംഗ് സര്‍വീസ് ചാര്‍ജുകളിലുള്‍പ്പെടെ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. ഓഗസ്റ്റ് മാസത്തോടെ വീണ്ടും മാറ്റങ്ങള്‍ എത്തിയിട്ടുണ്ട്. പല ബാങ്കുകളും 20 രൂപയോളമായി അധിക എടിഎം ഇടപാടുകള്‍ക്ക് ചാര്‍ജുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. സെപ്റ്റംബറിലും വിവിധ മാനദണ്ഡങ്ങള്‍ നടപ്പിലാകും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവരുടെ ബാങ്കിംഗ് സേവനങ്ങളുടെ ഏറ്റവും പുതിയ അറിയിപ്പുമായി എത്തിയിട്ടുണ്ട്.

എസ്ബിഐയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഇപ്പോള്‍ പുതിയ അറിയിപ്പെത്തിയിരിക്കുന്നത്. പുതിയ അറിയിപ്പ് പ്രകാരം സെപ്റ്റംബര്‍ 30നകെ പാന്‍- ആധാര്‍ എന്നിവ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം. 'ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാതിരിക്കാനും തടസ്സമില്ലാത്ത ബാങ്കിംഗ് സേവനം അവര്‍ക്ക് ആസ്വദിക്കാനും പാന്‍- ആധാര്‍ എന്നിവയുമായി ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കാന്‍ ഞങ്ങള്‍ ഉപഭോക്താക്കളെ ഉപദേശിക്കുന്നു,' എസ്ബിഐ ട്വീറ്റില്‍ പറഞ്ഞു.
ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണെന്ന് ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാനും ആധാറും ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍, പാന്‍ നിഷ്‌ക്രിയമാവുകയും നിര്‍ദ്ദിഷ്ട ഇടപാടുകള്‍ നടത്താനാകാതെ ഇരിക്കുകയും ചെയ്യും. പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2021 സെപ്റ്റംബര്‍ 30 ആണ്.
പാന്‍ അനുവദിച്ചിട്ടുള്ള, ആധാര്‍ നമ്പര്‍ ലഭിക്കാന്‍ അര്‍ഹതയുള്ള ഓരോ വ്യക്തിയും തന്റെ ആധാര്‍ നമ്പര്‍ പാനുമായി ലിങ്ക് ചെയ്തിരിക്കണം. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139 എഎ പ്രകാരം നികുതി ദാതാക്കള്‍ ആധാര്‍ നമ്പര്‍ ആദായ നികുതി അധികാരികള്‍ക്ക് അറിയിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ബാങ്കിംഗ് സേവനങ്ങളോടൊപ്പം റിട്ടേണ്‍ സമര്‍പ്പിക്കലും തടസ്സപ്പെടും.



Tags:    

Similar News