ചില ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമുകള്‍ക്ക് പലിശ വര്‍ധിപ്പിച്ച് എസ്ബിഐ

ടേം ഡെപ്പോസിറ്റുകള്‍ക്ക് 4 ശതമാനം പലിശ നല്‍കുന്നത് തുടരും

Update: 2022-07-16 07:46 GMT

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) സ്ഥിരനിക്ഷേപങ്ങള്‍ക്ക് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ അനുസരിച്ച് ഏഴ് ദിവസം മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 3.50 ശതമാനം പലിശ നല്‍കുന്നത് തുടരും.

180 ദിവസം മുതല്‍ 210 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ 4.25 ശതമാനം പലിശയുമാക്കിയിട്ടുണ്ട്. 46 ദിവസം മുതല്‍ 179 ദിവസം വരെ കാലാവധിയുള്ള ടേം ഡപ്പോസിറ്റുകള്‍ക്ക് എസ്ബിഐ നാലു ശതമാനം പലിശ നിരക്ക് നല്‍കുന്നതും തുടരും.

211 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.50 ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ കാലാവധിയുള്ള രണ്ട് കോടിയോ അതിന് മുകളിലോ ഉള്ള നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ 5.25 ശതമാനമാണ് പലിശ ലഭിക്കും. നേരത്തെ ഇത് 4.75 ശതമാനമായിരുന്നു. 50 ബിപിഎസ് ആണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.

2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 4.25 ശതമാനവും 3 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 4.50 ശതമാനവും പലിശ നിരക്ക് ബാങ്ക് തുടര്‍ന്നും നല്‍കും.

എസ്ബിഐ തങ്ങളുടെ വെബ്സൈറ്റില്‍ പുതിയ നിരക്കുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വായ്പയുടെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് റേറ്റ് (എംസിഎല്‍ആര്‍) എസ്ബിഐ 10 ബേസിസ് പോയിന്റ് അഥവാ 0.10 ശതമാനം വര്‍ധിപ്പിച്ചു. ഇതനുസരിച്ച് ഭവന വായ്പ ഉള്‍പ്പെടെയുള്ളവയുടെ പലിശ നിരക്കുകള്‍ ഉയരും.

Read More : 

എസ്ബിഐ പലിശ നിരക്കുകളുയര്‍ത്തി; ഭവന, വാഹന വായ്പാ EMI വര്‍ധിക്കും


Tags:    

Similar News