ഭവന വായ്പ പലിശ നിരക്ക് കുറച്ച് എസ്ബിഐ; പുതിയ നിരക്ക് ഇങ്ങനെ

മിനിമം ഭവന വായ്പ പലിശ നിരക്ക് 6.95 ശതമാനത്തില്‍നിന്ന് 6.70 ആയാണ് വെട്ടിക്കുറച്ചത്

Update: 2021-05-03 07:09 GMT

ഭവന വായ്പ പലിശ നിരക്കില്‍ കുറവ് വരുത്തി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മിനിമം പലിശ നിരക്ക് 6.95 ല്‍നിന്ന് 6.70 ശതമാനമായാണ് ബാങ്ക് കുറച്ചത്. പുതുക്കിയ നിരക്ക് മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.

പുതിയ നിരക്ക് പ്രകാരം 30 ലക്ഷം വരെയുള്ള ഭവന വായ്പകള്‍ക്ക് 6.70 ശതമാനവും 30-75 ലക്ഷം വരെയുള്ള ഭവന വായ്പകള്‍ക്ക് 6.95 ശതമാനവും 75 ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് 7.05 ശതമാനവുമാണ് പലിശ ഈടാക്കുക.
കൂടാതെ വനിതകള്‍ക്ക് അഞ്ച് ബിപിഎസ് പ്രത്യേക ഇളവും നല്‍കും. എസ്ബിഐ യോനോ ആപ്പ് വഴി അപേക്ഷിക്കുന്നവര്‍ക്കും അഞ്ച് ബിപിഎസ് പലിശ ഇളവ് ലഭിക്കും.
പുതിയ നിരക്ക് പ്രകാരം 30 ലക്ഷം രൂപയുടെ ഭവന വായ്പയ്ക്ക് എസ്ബിഐ കാല്‍ക്കുലേറ്റര്‍ പ്രകാരം 6.70 ശതമാനം പലിശ നിരക്കില്‍ 15 വര്‍ഷത്തേക്ക് 26,464 രൂപയായിരിക്കും പ്രതിമാസ ഇഎംഐ ആയി അടയ്‌ക്കേണ്ടത്. 6.95 ശതമാനം പലിശ നിരക്ക് പ്രകാരം ഇത് 26,881 രൂപയായിരുന്നു.



Tags:    

Similar News