എസ്ബിഐ ഹോംലോണ്‍; സെപ്റ്റംബര്‍ ഒന്നുമുതല്‍ ഈ ഇളവുകള്‍ ഇല്ല
എസ്ബിഐ പ്രോസസിംഗ് ചാര്‍ജുകള്‍ സംബന്ധിച്ച പുതിയ വിവരങ്ങള്‍ അറിയാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നല്‍കിയിരുന്ന ചില ഇളവുകള്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ മാറുന്നു. ഹോംലോണുകളുടെ പ്രോസസിംഗ് ചാര്‍ജ് ആയ 0.40 ശതമാനം ഓഗസ്റ്റ് 31 വരെ എടുത്തുമാറ്റിയിരുന്നു. ഇത് ബാങ്ക് പുന:സ്ഥാപിച്ചു.
മണ്‍സൂണ്‍ ധമാക്ക ഓഫര്‍ എന്ന പേരില്‍ ഏര്‍പ്പെടുത്തിയിരുന്ന ഭവന വായ്പയിലെ ഇളവുകള്‍ ഓഗസ്റ്റ് 31, 2021 വരെയായിരുന്നുവെന്നാണ് ബാങ്ക് പറയുന്നത്. ഓഫര്‍ അവസാനിച്ചതിനാല്‍ തന്നെ സെപ്റ്റംബര്‍ 1 മുതല്‍ എല്ലാ ഭവന വായ്പകളിലും 0.40 ശതമാനം പ്രോസസിംഗ് ഫീസ് ഉണ്ടായിരിക്കും.
യോനോ ആപ്പ് വഴി ഹോം ലോണിന് അപേക്ഷിക്കുന്നവര്‍ക്ക് 5 ബിപിഎസ് ഇളവുകള്‍ ഉണ്ടായിരിക്കുന്നതാണ്. വനിതകള്‍ക്കും ഇതേ ഇളവുകള്‍ ലഭിക്കും. നിലവില്‍ 6.70 ശതമാനം മുതലാണ് ഭവന വായ്പകള്‍ക്കുള്ള പലിശ ആരംഭിക്കുന്നത്.
ബാങ്കിന്റെ ഹോം ലോണ്‍ പോര്‍ട്ട്ഫോളിയോ 5 ലക്ഷം കോടിയെന്ന നാഴികക്കല്ല് പിന്നിട്ടു. ഭവന വായ്പ, വാഹന വായ്പ വിഭാഗത്തില്‍ യഥാക്രമം 34.77% ഉം 31.11% മാര്‍ക്കറ്റ് ഷെയറാണ് എസ്ബിഐ അവകാശപ്പെടുന്നത്.