എസ്ബിഐ സേവനങ്ങളെല്ലാം ഇനി വാട്‌സാപ്പിലൂടെ ലഭിക്കും, വഴികളിതാ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അക്കൗണ്ട് ഉള്ള ആര്‍ക്കും എളുപ്പത്തില്‍ സേവനങ്ങളുപയോഗിക്കാം.

Update:2022-07-01 15:56 IST

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഉപഭോക്താക്കള്‍ക്ക് എല്ലാ ബാങ്കിംഗ് സേവനങ്ങളും വാട്‌സാപ്പിലൂടെ ലഭ്യമാകും. എസ്ബിഐ വാട്‌സാപ്പ് ബാങ്കിംഗ് ചെയ്യാന്‍ യോനോ ആപ്പോ മറ്റ് ആപ്പുകളോ വേണ്ട. ഇതാ എളുപ്പത്തില്‍ ഉപയോഗിക്കാം.

ചെയ്യേണ്ടതിങ്ങനെ
1) 9022690226 എന്ന നമ്പര്‍ നിങ്ങളുടെ കോണ്‍ടാക്റ്റുകളില്‍ എസ്ബിഐ വാട്ട്സ്ആപ്പ് ബാങ്കിംഗ് ആയി സേവ് ചെയ്യുക
2) WAREG
< 11 അക്ക അക്കൗണ്ട് നമ്പര്‍ (ACC No)> എന്നിവ +917208933148 നമ്പറിലേക്ക് SMS അയയ്ക്കുക.
3) WhatsApp ചാറ്റിലേക്ക് പോകുക, കോണ്‍ടാക്റ്റ് SBI WhatsApp തെരഞ്ഞെടുത്ത് ഹായ് SBI അല്ലെങ്കില്‍ Hi എന്ന് അയയ്ക്കുക
4) എസ്ബിഐ വാഗ്ദാനം ചെയ്യുന്ന വ്യത്യസ്ത സേവനങ്ങള്‍ക്കുള്ള ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് ലഭിക്കും.
5) നിര്‍ദ്ദിഷ്ട പ്രവര്‍ത്തനത്തിനായി ഓപ്ഷന്‍ (സംഖ്യ 1 അല്ലെങ്കില്‍ 2, 3 അല്ലെങ്കില്‍ തരം) തെരഞ്ഞെടുക്കുക, ഓപ്ഷനുകള്‍ നല്‍കി സേവനം സ്വീകരിക്കുക


Tags:    

Similar News