ആദ്യ വെള്ളി ഇ ടി എഫുമായി ഐ സി ഐ സി പ്രുഡെന്‍ഷ്യല്‍, പ്രത്യേകതകള്‍ അറിയാം

ആറ് മ്യൂച്വല്‍ ഫണ്ടുകള്‍ കൂടെ സില്‍വര്‍ ഇ ടി എഫ് ആരംഭിക്കാന്‍ തയ്യാറെടുക്കുന്നു

Update:2022-01-06 18:34 IST

ഐ സി ഐ സി ഐ പ്രുഡെന്‍ഷ്യല്‍ രാജ്യത്തെ ആദ്യത്തെ വെള്ളി (silver) എക്‌സ് ചേഞ്ച് ട്രേഡഡ് ഫണ്ടിനു (ഇ ടി എഫ്) തുടക്കമിട്ടു. വെള്ളിയുടെ ആഭ്യന്തര വിലയിലെ (ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷന്‍-എല്‍ ബി എം എ യുടെ വില അടിസ്ഥാനമാക്കി) മാറ്റങ്ങള്‍ക്ക് അനുസരിച്ച് വെള്ളി നിക്ഷേപകര്‍ക്ക് ആദായം ലഭിക്കാന്‍ ഉദ്ദേശിച്ചാണ് പുതിയ സില്‍വര്‍ ഇ ടി എഫ് ലക്ഷ്യമിടുന്നത്.

ഈ പദ്ധതിയുടെ ന്യു ഫണ്ട് ഓഫര്‍ ജനുവരി 5 ന് ആരംഭിച്ചു, 19 ന് അവസാനിക്കും. അപേക്ഷിക്കുന്ന വേളയില്‍ നിക്ഷേപകര്‍ നല്‍കേണ്ട കുറഞ്ഞ തുക 100 രൂപയും തുടര്‍ന്ന് 1 രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം.
വെള്ളി ആഭരണ നിര്‍മാണത്തിനും അതില്‍ കൂടുതല്‍ വ്യവസായ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. സില്‍വര്‍ ഇ ടി എഫില്‍ നിക്ഷേപിക്കുന്നവര്‍ക്ക് പോര്‍ട്ടഫോളിയോ വൈവിധ്യവത്കരണവും നഷ്ട സാധ്യത കുറയ്ക്കാനും, വെള്ളിയില്‍ നേരിട്ട് നിക്ഷേപിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ പണമാക്കാനും സാധിക്കുന്നു (liquidity). വെള്ളിയുടെ പ്രധാന വ്യാവസായിക ഉപയോഗം സോളാര്‍ പാനലുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സ്വിച്ചുകള്‍, ഉപഗ്രഹങ്ങള്‍ എന്നിവയിലാണ്.
വരാന്‍ പോകുന്ന സില്‍വര്‍ ഇ ടി എഫുകള്‍
എച് ഡി എഫ് സി മ്യൂച്വല്‍ ഫണ്ട്, നിപ്പോണ്‍ ഇന്ത്യ ഫണ്ട്, മിരെ അസറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്മന്റ്, ആദിത്യ ബിര്‌ള സണ്‍ ലൈഫ്, എ ബി എസ് എല്‍ മ്യൂച്വല്‍ ഫണ്ട് , ഡി എസ് പി മ്യൂച്വല്‍ ഫണ്ട് എന്നിവര്‍ വെള്ളി ഇ ടി എഫ് ഫണ്ടുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.
നിപ്പോണ്‍ ഇന്ത്യ ഫണ്ടിന്റെ ഫണ്ട് ഓഫ് ഫണ്ട് പദ്ധതി ജനുവരി 13 ന് പുതിയ ഫണ്ട് ഓഫര്‍ ആരംഭിച്ച് 27 ന് അവസാനിക്കും. നിക്ഷേപകര്‍ക്ക് ആരംഭത്തില്‍ 100 രൂപയും അതിന് ശേഷം 1 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം.
ഫണ്ട് ഓഫ് ഫണ്ട് പദ്ധതികളില്‍ നിക്ഷേപകര്‍ക്ക് ഡീമാറ്റ് അകൗണ്ട് ഇല്ലാതെ വിപണനം നടത്തം. ചിട്ടയായ നിക്ഷേപ പദ്ധതിയായും നിക്ഷേപിക്കാം. വെള്ളി ഇടിഎഫുകള്‍ സ്വര്‍ണ്ണ ഇടിഎഫുകള്‍ പോലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യാം.
കഴിഞ്ഞ സെപ്റ്റംബറിലാണ് സില്‍വര്‍ ഇ ടി എഫ് ആരംഭിക്കാന്‍ സെബി മ്യൂച്വല്‍ ഫണ്ടുകള്‍ക് അനുമതി നല്‍കിയത്. അത് പ്രകാരം വെള്ളി ഇ ടി എഫുകള്‍ നിക്ഷേപകരില്‍ ലഭിക്കുന്ന 95 ശതമാനം വെള്ളിയിലോ അനുബന്ധ അസ്ഥികളിലോ നിക്ഷേപിക്കണം


Tags:    

Similar News