ചെറുകിട സംരംഭകര്‍ക്ക് ഈടില്ലാതെ വായ്പ നല്‍കാന്‍ കേരള ബാങ്ക്

സര്‍ക്കാരിൻ്റെ പ്രത്യേക പലിശ സബ്‌സിഡിയും ലഭിക്കും.

Update:2021-11-20 11:46 IST

ചെറുകിട  സംരംഭകര്‍ക്ക് ഈടില്ലാതെ വായ്പ നല്‍കുന്ന കെബി സുവിധ പ്ലസ് പദ്ധതി പ്രഖ്യാപിച്ച് കേരള ബാങ്ക്. കൊവിഡ്, കാലവര്‍ഷക്കെടുതികള്‍ മൂലം പ്രതിസന്ധികള്‍ നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ സംരംഭകരെ സഹായിക്കുകയാണ് ലക്ഷ്യം.

9 ശതമാനം പലിശ നിരക്കില്‍ പരമാവധി അഞ്ചുലക്ഷം വരെയാണ് ഈടില്ലാതെ വായ്പ ലഭിക്കുക. 60 മാസമാണ് തിരിച്ചടവ് കാലാവധി. സര്‍ക്കാരിൻ്റെ പ്രത്യേക പലിശ സബ്‌സിഡിയും ലഭിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും നിലവിലുള്ളവ വികസിപ്പിക്കാനും വായ്പ അനുവദിക്കും.

ചെറുകിട കച്ചവടക്കാര്‍ക്കും ബസ് ഉടമകള്‍ക്കും ഇതേ പലിശ നിരക്കില്‍ 2 ലക്ഷം രൂപവരെ വായ്പ നല്‍കും. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കും ബാങ്ക് വായ്പ ലഭിക്കും. കേരള ബാങ്കിൻ്റെ ഏത് ശാഖയില്‍ നിന്നും കെബി സുവിധ പ്ലസ് പദ്ധതി പ്രകാരം വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്.



Tags:    

Similar News