സൗത്ത് ഇന്ത്യന്‍ ബാങ്കിന് നാലാംപാദത്തില്‍ ലാഭം

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ 6.79 കോടി രൂപ അറ്റാദായം

Update:2021-05-21 18:09 IST

2020-21 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ 6.79 കോടി രൂപ അറ്റാദായം നേടി സൗത്ത് ഇന്ത്യന്‍ ബാങ്ക്. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ ബാങ്ക് 143.69 കോടി രൂപ നഷ്ടമാണ് രേഖപ്പെടുത്തിയത്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലും 91.62 കോടി രൂപ നഷ്ടമാണ് ബാങ്കിനുണ്ടായിരുന്നത്.

അതേ സമയം 2021 ജനുവരി - മാര്‍ച്ച് പാദത്തില്‍ മൊത്തവരുമാനത്തില്‍, തൊട്ടുമുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്, 10.4 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. ബാങ്കിന്റെ അറ്റ നിഷ്‌ക്രിയാസ്തി 3.34 ശതമാനത്തില്‍ നിന്ന് 4.71 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. അതേ സമയം കിട്ടാക്കടങ്ങള്‍ പരിഗണിച്ചുള്ള നീക്കിയിരുപ്പ് ബാങ്ക് കുറച്ചിട്ടുണ്ട്.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 41 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം 104.59 കോടി രൂപയായിരുന്നു. എന്നാല്‍ 2020-21ല്‍ ഇത് 61.91 കോടി രൂപയാണ്. മൊത്തവരുമാനത്തിലും കുറവുണ്ട്. 2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് ഡിവിഡന്റ് പ്രഖ്യാപിച്ചിട്ടില്ല.


Tags:    

Similar News