നാളെമുതല്‍ ഈ ബാങ്കുകളുടെ ഐ എഫ് എസ് സി കോഡുകള്‍ക്ക് മാറ്റം

ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക, ലയിച്ച ആറു ബാങ്കുകളുടെ ഐ എ് എസ് സി കോഡുകള്‍ മാറും. പഴയ ചെക്കുബുക്കുകളും അസാധുവാകും. ധനകാര്യ ഇടപാടുകളില്‍ ശ്രദ്ധിക്കുക. മാറ്റങ്ങള്‍ അറിയാം.

Update: 2021-03-31 08:02 GMT

ലയനം നടന്ന ആറ് ബാങ്കുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ മാറ്റങ്ങള്‍ക്ക് വിധേയമാകും. ഇവയുടെ ഐഎഫ്എസ്സി കോഡില്‍ മാറ്റം വരും. ചില ബാങ്കുകളുടേത് ഏപ്രില്‍ ഒന്നിനും മറ്റു ചില ബാങ്കുകളുടെത് മെയ്, ജൂലൈ മാസങ്ങളിലുമായിട്ടാകും പുതിയ കോഡുകലിലേക്ക് മാറുക. മാത്രമല്ല, പഴയ ചെക്ക് ബുക്കുകളും മാറ്റണം.

ഓറിയന്റര്‍ ബാങ്ക്, യുനൈറ്റഡ് ബാങ്ക് എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിച്ചു. ആന്ധ്ര ബാങ്കും കോര്‍പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്കില്‍ ലയിച്ചു. സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിലാണ് ലയിച്ചത്. അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും ലയിച്ചു. 2020 ഏപ്രിലിലാണ് ആറ് ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് എന്നിവയ്്ക്കാകും മാറ്റങ്ങള്‍ വരുക.
ഈ ബാങ്കുകളില്‍ അക്കൗണ്ടുണ്ടായിരുന്നവര്‍ ചെക്ക് ബുക്കുകള്‍ മാറ്റിവാങ്ങണമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നെങ്കിലും പല ഉപഭോക്താക്കളും ഇനിയും അവ മാറ്റി വാങ്ങിയിട്ടില്ലെന്നാണ് അറിയുന്നത്. അതിനാല്‍ തന്നെ അവ മാറ്റി വാങ്ങുക. പഴയത് ഏപ്രില്‍ ഒന്ന് മുതല്‍ ഉപയോഗിക്കാന്‍ സാധിക്കില്ല.
ലയിച്ച ബാങ്കുകളിലെത്തിയാണ് പുതിയ ചെക്ക് ബുക്കുകള്‍ വാങ്ങേണ്ടത്. അതായത് സിന്‍ഡിക്കേറ്റ് ബാങ്ക് ആയിരുന്നു നിങ്ങളേടെതെങ്കില്‍ കാനറാ ബാങ്കിലാണ് അക്കൗണ്ട് ബു്ക്കും മറ്റു രേഖകളുമായി ബന്ധപ്പെടേണ്ടത്. നാളെ മുതല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ഏത് ഐഎഫ്എസ്സി കോഡാണ് ഉപയോഗിക്കേണ്ടതെന്ന് ബാങ്കില്‍ വിളിച്ച് ചോദിക്കാനും മറക്കരുത്.




Tags:    

Similar News