കര്‍ഷകര്‍ക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കാന്‍ പുതിയ പങ്കാളിത്തവുമായി എസ്ബിഐ
കര്‍ഷകരുടെ പണമിടപാട് നിലവിലെ നിലവാരത്തില്‍ നിന്ന് ഉയര്‍ത്താനും ഈ പങ്കാളിത്തം സഹായിച്ചേക്കും
കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി സംഭരണകേന്ദ്ര വികസന നിയന്ത്രണ അതോറിറ്റി (Warehousing Development Regulatory Authority) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവച്ചു. കര്‍ഷകരെ അവരുടെ കൃഷിയിടങ്ങള്‍ക്ക് സമീപമുള്ള ശാസ്ത്രീയ സംഭരണ കേന്ദ്രങ്ങളില്‍ വിളകള്‍ സംഭരിക്കുന്നതിനും അവരുടെ സാങ്കേതിക കൈമാറ്റ സംഭരണകേന്ദ്ര രസീതുകള്‍ (electronic Negotiable Warehouse Receipt-e-NWR) ഉപയോഗിച്ച് ബാങ്കുകളില്‍ നിന്ന് വായ്പ തേടുന്ന് പ്രോത്സാഹിപ്പിക്കുക എന്നതാണ് പങ്കാളിത്തത്തിലൂടെ ഉദ്ദേശിക്കുന്നത്.
ഇതിന് എസ്ബിഐ പുറത്തിറക്കിയ കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന 'പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് ലോണ്‍' എന്ന വായ്പ ഉല്‍പ്പന്നത്തെ കൂടുതല്‍ കര്‍ഷകരിലേക്ക് എത്തിക്കുന്നതിനാണ് ഈ പങ്കാളിത്തം. ഗാമീണ പണലഭ്യത മെച്ചപ്പെടുത്തുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുമാണ് ഈ പദ്ധതി. ഇത് ഗ്രാമീണ നിക്ഷേപകരുടെ സാമ്പത്തികത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ഷകരുടെ പണമിടപാട് നിലവിലെ നിലവാരത്തില്‍ നിന്ന് ഉയര്‍ത്താനും ഈ പങ്കാളിത്തം സഹായിച്ചേക്കും.
ഇത്തരം വായ്പകള്‍ വര്‍ഷങ്ങളായി സ്ഥിരമായ വളര്‍ച്ച കാണിക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരം വായ്പയുടെ കണക്ക് ഇതിനകം 1,500 കോടി രൂപ കവിഞ്ഞു. ഈ അവസരത്തിലാണ് പുതിയ പങ്കാളിത്തവുമായി എസ്ബിഐ എത്തിയിരിക്കുന്നത്. ഇത്തരം വായ്പകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബാങ്കര്‍മാര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് സംഭരണകേന്ദ്ര വികസന നിയന്ത്രണ അതോറിറ്റി ബാങ്കുകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.