എന്‍പിഎയില്‍ നിന്ന് തലയൂരാന്‍ വഴിയുണ്ടോ?

സംരംഭകരുടെ പ്രതിസന്ധികള്‍ക്ക് പരിഹാരമേകുന്ന പംക്തിയില്‍ 'എബിസി അനാലിസിസ്', 'എന്‍പിഎ' എന്നിവയെക്കുറിച്ചു സംശയങ്ങള്‍ക്ക് മറുപടി പറയുന്നു ചാര്‍ട്ടേഡ് എക്കൗണ്ടന്റും മാനേജ്മെന്റ് കണ്‍സള്‍ട്ടന്റുമായ ഷാജി വര്‍ഗീസ്.

Update: 2020-12-30 03:30 GMT
എന്താണ് എബിസി അനാലിസിസ്?

വ്യവസായ ശാലകളിലും മറ്റും അസംസ്‌കൃത വസ്തുക്കള്‍ ഫലപ്രദമായി മാനേജ് ചെയ്യാന്‍ വേണ്ടിയാണ് എബിസി അനാലിസിസ് ഉപയോഗിക്കുന്നത്. ഏറ്റവും വില കൂടിയതും ഉല്‍പ്പാദനത്തിന് ഏറ്റവും അനിവാര്യവുമായ സാധനങ്ങളെ 'എ' ക്ലാസായി തരംതിരിക്കുന്നു. അവയുടെ കൃത്യമായ മാനേജ്മെന്റാണ് ഒരു കമ്പനിയുടെ വര്‍ക്കിംഗ് കാപ്പിറ്റല്‍ ലഘൂകരിക്കാനുള്ള ഒരു നിര്‍ണായക മാര്‍ഗം. പിന്നീട് ഇയിലേക്ക് പോയാല്‍ വളരെ വിലക്കുറവുള്ളതും ധാരാളമായി സ്റ്റോക്ക് ചെയ്യാന്‍ പറ്റുന്നവയുമാണ്. ഇതിനിടയിലുള്ള സാധനങ്ങളാണ് ആ വിഭാഗത്തില്‍ വരിക. മെറ്റീരിയലുകളെ എ, ബി, സി എന്ന് തരംതിരിച്ച് അതത് കാറ്റഗറി കൃത്യമായി മാനേജ് ചെയ്യാന്‍ വേണ്ട നയം സ്വീകരിച്ച് കമ്പനി പ്രവര്‍ത്തിച്ചാല്‍ ഈ മേഖലയ്ക്കുവേണ്ട ചെലവ് വളരെ അധികം കുറയ്ക്കാന്‍ സാധിക്കും.

എന്‍പിഎയില്‍ നിന്ന് തലയൂരാന്‍ വഴിയെന്താണ് ?

എന്‍ പി എ എന്നാല്‍ നോണ്‍ പെര്‍ഫോമിംഗ് അസറ്റ്. കിട്ടാക്കടം എന്ന വിഭാഗത്തിലേക്ക് ബാങ്കുകള്‍ കൊടുത്തിരിക്കുന്ന വായ്പകള്‍ തരംതിരിക്കുമ്പോഴാണ് അത് എന്‍പിഎ കാറ്റഗറിയിലാകുന്നത്. ഇങ്ങനെയുള്ള എക്കൗണ്ടുകള്‍, ഭാവിയില്‍ സാധ്യതയുണ്ടെന്ന് മനസ്സിലായാല്‍ റീസ്ട്രക്ചര്‍ ചെയ്തു കൊടുക്കും. എന്നാല്‍ അതിനും സാധ്യതയില്ലാത്ത, വായ്പ എടുത്തയാള്‍ ഒരു തരത്തിലും സഹകരിക്കാത്തവ എന്‍ പി എ ആയി തുടരും. എന്‍പിഎ ആയ എക്കൗണ്ടുകള്‍ മറ്റുള്ള ബാങ്കുകള്‍ ഏറ്റെടുക്കാനോ റീസ്ട്രക്ചര്‍ ചെയ്യാനോ സാങ്കേതിക തടസ്സങ്ങളുണ്ട്. തിരിച്ചടവ് പ്രശ്നത്തിലായിരിക്കുന്ന എക്കൗണ്ടുകള്‍ പുനഃക്രമീകരിച്ച് അതില്‍ നിന്ന് പുറത്തുപോരുക എന്ന വഴിയാണ് വായ്പ എടുത്തവര്‍ക്ക് മുന്നിലുള്ളത്.



Tags:    

Similar News