എങ്ങനെയാണ് ഒരു സിഇഒ തലത്തില്‍ പിന്തുടര്‍ച്ചാക്രമം ഉറപ്പാക്കുക?

സംരംഭകര്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് വിദഗ്ധ പരിഹാരം നല്‍കുന്ന പരമ്പരയില്‍ ഇന്ന് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് CA ഷാജി വര്‍ഗീസ്.

Update:2021-07-11 14:00 IST

ചോദ്യം :എങ്ങനെയാണ് സ്വന്തം ടീമില്‍ നിന്ന് തന്നെ മികച്ചൊരു സി ഇ ഒയെ കണ്ടെത്തി പിന്തുടര്‍ച്ചാക്രമം ഉറപ്പാക്കാനാവുക?

ഉത്തരം : പ്രസ്ഥാനത്തിന്റെ സി ഇ ഒ, അകത്തുനിന്നുള്ള ആളായാല്‍ മെച്ചങ്ങള്‍ പലതുണ്ട്. ആ സംരംഭത്തിന്റെ സംസ്‌കാരം അവര്‍ക്ക് കൃത്യമായി അറിയാന്‍ പറ്റും. മാത്രമല്ല, സംരംഭത്തിലെ മറ്റുള്ളവര്‍ക്കും കഴിവും അനുഭവസമ്പത്തുമുണ്ടെങ്കില്‍ സി ഇ ഒ പദവി വരെ എത്താന്‍ സാധിക്കുമെന്നതും വിശ്വാസമാകും. ഇത് അവരുടെ ആത്മവിശ്വാസം പകരും.
എങ്ങനെയാണ് ഒരു സി ഇ ഒ തലത്തില്‍ പിന്തുടര്‍ച്ചാക്രമം ഉറപ്പാക്കുകയെന്ന് നോക്കാം.
$ നിങ്ങളുടെ കമ്പനിക്ക് അനുയോജ്യനായ സി ഇ ഒയ്ക്ക് വേണ്ട ഗുണഗണങ്ങളെയും റോളിനെയും കുറിച്ച് കൃത്യമായ ധാരണ വേണം.
$ ഒരു വ്യക്തിയുടെ മുന്‍കാല പ്രകടനവും വരും കാലത്ത് കാര്യങ്ങള്‍ ചെയ്യാനുള്ള വൈഭവവും പരിഗണിക്കണം.
$ ടീമിനുള്ളില്‍ തന്നെയുള്ള പ്രഗത്ഭരെ കണ്ടെത്തി അവരുടെ കഴിവുകള്‍ തേച്ചുമിനുക്കണം.
$ പുതിയൊരാള്‍ സി ഇ ഒ പദവിയിലെത്തിയാലും കാര്യങ്ങള്‍ തുടര്‍ച്ചയോടെ ചെയ്യാന്‍ പറ്റുന്ന വിധത്തിലുള്ള ഇന്റഗ്രേഷന്‍ പ്ലാന്‍ വേണം.
$ ഏതെങ്കിലും രംഗത്ത് പരിശീലനം നല്‍കേണ്ടതുണ്ടെങ്കില്‍ അത് ലഭ്യമാക്കണം.
സിഇഒ പദവിയിലിരിക്കുന്നവര്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ച ഉറപ്പാക്കിക്കൊണ്ട് മുന്നില്‍ നിന്ന് നയിക്കേണ്ടവരാണ്. അവര്‍ ടീമിനെ പ്രചോദിപ്പിക്കുന്നവരാകണം. ആത്മവിശ്വാസത്തോടെ, ആത്മാര്‍പ്പണത്തോടെ, പാഷനോടെ പ്രവര്‍ത്തനം കാഴ്ചവെക്കുന്നവരാകണം.


Tags:    

Similar News